കണ്ണൂർ:പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായർ (99) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ഇന്നലെ രാത്രി ആണ് അന്ത്യം. സംസ്കാരം പിന്നീട്.
പിണറായിയിലെ ഇടത്തരം കർഷക കുടുംബത്തിൽ 1922 ഫെബ്രുവരി 10ന് അധ്യാപകനായിരുന്ന തേർളയിൽ രൈരു നായരുടെയും ചാത്തോത്ത് മാധവിയമ്മയുടെയും മകനായി ജനനം.
ഗാന്ധിജി തലശ്ശേരിയിൽ എത്തിയപ്പോൾ കാണാൻ കഴിയാത്തതിന്റെ നിരാശ മാറ്റാൻ, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രൈരു നായർ നാടുവിട്ട് വാർധയിലെത്തി. ഗാന്ധിജിയെ കാണാനും ഇടപഴകാനും അവസരം ലഭിച്ചു. 8 മാസം മഗൻവാടി സേവാഗ്രാമത്തിൽ കൈത്തൊഴിലുമായി കഴിഞ്ഞു.
തിരിച്ചെത്തി പഠനം പൂർത്തിയാക്കി. 1955 ൽ മലേഷ്യയിലേക്കു പോയി. ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്തു. തിരികെ വന്ന് കോഴിക്കോട്ട് ഇംഗ്ലിഷ് മരുന്നു കട തുടങ്ങി. 1982ൽ കട നിർത്തി. മേലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു ഏറെനാൾ.
ഇടതുപക്ഷ നേതാക്കളായ എകെജി, ഇ.കെ.നായനാർ, എൻ.ഇ. ബലറാം തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ആത്മബന്ധമുണ്ടായിരുന്നു.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…