Kerala

‘സ്വാതന്ത്ര്യസമരത്തെ പ്രചോദിപ്പിച്ച ഏക ഗ്രന്ഥം ഗീത; തിലകൻ മുതല ഗാന്ധി വരെ ഗീതോപാസാകാരായിരുന്നു’- ഹിന്ദു യൂത്ത് കോൺക്ലേവിൽ ശങ്കു ടി ദാസ്

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഇന്നത്തെ ആദ്യത്തെ സെഷൻ അവസാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദുത്വത്തിന്റെ പങ്ക് എന്ന വിഷയത്തിലാണ് ഹിന്ദു യൂത്ത് കോൺക്ലേവിൽ ആദ്യത്തെ സെഷനിൽ ശങ്കു ടി ദാസ് പ്രഭാഷണം നടത്തിയത്. ആർഎസ്എസിന്റെ സ്വാതന്ത്ര്യ സമര പങ്കാളിത്തം, അതിനെ പലരും ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്. ആ ചോദ്യം ചെയ്യുന്നവർക്കുള്ള പ്രത്യേകമായ മറുപടിയാണ് ശങ്കു ടി ദാസ് നൽകിയത്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രമുഖ നേതാക്കൾ എല്ലാവരും ആർഎസ്എസിന്റെ സ്ഥാപകനായ ഡോക്ടർ കേശവ ബൽറാം ഉൾപ്പെടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്. പ്രത്യേകിച്ചും 1942ലെ ചീനു സത്യാഗ്രഹത്തിൽ ആർഎസ്എസിന്റെ മുതിർന്ന നേതാവായ ദാദ നായ്ക്കും വിശ്വഹിന്ദുപരിഷത്തിന്റെ സ്ഥാപകനായ സന്ത് തുക്കടോജി മഹാരാജ്‌ ഉൾപ്പെടെയുള്ളവർ സ്വാതന്ത്ര്യസമരത്തിലെ ചീനു സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ ഡോക്ടർ കേശവ ബൽറാം ഹെഡ്ഗേവാർ അടക്കമുള്ളവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്. ഹെഡ്ഗേവാർ അനുശീലൻ സമിതിയിൽ ആയിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ വന്നു. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. അതിനുശേഷമാണ് 1925 ആർഎസ്എസ് സ്ഥാപിക്കുന്നത്.

ആർഎസ്എസിന്റെ സ്വാതന്ത്ര്യ സമര പങ്കാളിത്തത്തെക്കുറിച്ച് ഇടതുപക്ഷ ചിന്തകർ എഴുതിയിട്ടുള്ള ലേഖനങ്ങളിൽ പോലും തെളിവുകളുണ്ട് എന്നാണ് രേഖകൾ അടിസ്ഥാനമാക്കി ശങ്കു ടി ദാസ് ഇന്ന് പറഞ്ഞത്. ഹിന്ദുത്വ അഭിമാനം എപ്പോഴൊക്കെ നമ്മുടെ ചരിത്രത്തിൽ ശക്തമായിട്ടുണ്ടോ അപ്പോഴെല്ലാം ദേശീയത ശക്തമായിട്ടുണ്ട് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തെ സ്വാധീനിച്ചിട്ടുള്ള ഏക ഗ്രന്ഥം ഭഗവത്ഗീതയാണ്. അതിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ളസ്വാതന്ത്ര്യ സമരത്തിന്റെ ആദ്യകാല നേതാക്കന്മാരിൽ ഒരാളായിരുന്നു തിലകൻ. ഏറ്റവും ഒടുവിലത്തെ നേതാവായ മഹാത്മാഗാന്ധി വരെയുള്ള നേതാക്കളെല്ലാം ഗീത ഉപാസകനായിരുന്നു. ഗീതയാണ് അവരുടെ പ്രവർത്തികളെ പ്രചോദിപ്പിച്ചിരുന്നത്. അതുകൊണ്ട്ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെമൊത്തത്തിൽ പ്രചോദിപ്പിച്ചത് ഹിന്ദുത്വമാണ്.

പലഭാഷകളിലായിപല രാജ്യങ്ങളിലായി പല നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന ഭാരതത്തെ ഏകോപിപ്പിച്ചിരുന്നത് പണ്ടുകാലം മുതൽ തന്നെ ഹിന്ദുത്വം ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദുത്വം ആണ് വിവിധ മേഖലകളിൽ പെട്ട ജനവിഭാഗത്തെ ഒരുമിച്ച് ബ്രിട്ടീഷു കാർക്കെതിരെ അണിനിരത്തിയത് എന്നാണ് ശങ്കു ടി ദാസ് പറഞ്ഞത്. 1885 രൂപീകരിച്ച കോൺഗ്രസ് അല്ല മറിച്ച് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച കോൺഗ്രസ് ആണ് ഇന്നുള്ളത്. ആ കോൺഗ്രസിന് സ്വാതന്ത്ര്യസമരത്തിലെ പാരമ്പര്യം ഒരിക്കലും അവകാശപ്പെടാനാകില്ല എന്നാണ് ശങ്കു ടി ദാസ് പറഞ്ഞത്. അവർക്ക് സത്യത്തിൽ അടിയന്തരാവസ്ഥയുടെ പാരമ്പര്യം മാത്രമേ ഉള്ളൂ. കമ്മ്യൂണിസ്റ്റുകൾക്കും അതുമാത്രമാണ്. കമ്യൂണിസ്റ്റുകൾ അടിയന്തരാവസ്ഥകാലത്ത് പോലും ഭരണകൂടത്തെ എതിർക്കാൻ തയ്യാറാകാത്തവരാണ് അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുടക്കീഴിൽ വരുന്ന സംഘടനകൾ മാത്രമാണ്. ഇതാണ് ശങ്കു ടി ദാസിന്റെ ഇന്നത്തെ പ്രഭാഷണത്തിന്റെ ചെറിയ സാരാംശം.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

3 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

4 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

4 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

6 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

6 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

6 hours ago