Sunday, June 16, 2024
spot_img

സിപിഎമ്മിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിലിടാൻ ശ്രമിച്ച ദേശാപമാനിയുടെ പിതൃശൂന്യത

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ ലക്ഷ്യമിട്ടുളള വ്യാജ പ്രചാരണത്തിൽ മുൻപിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയും. സിപിഎം ലോക്കൽ സെക്രട്ടറിയെ ആർഎസ്എസുകാർ വെട്ടിക്കൊന്നുവെന്ന തലക്കെട്ടോടെയാണ് ദേശാഭിമാനിയുടെ വാർത്ത. എന്നാൽ കേസിൽ പിടിയിലായവരിൽ രണ്ട് പേർ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്.

പിടിയിലായതിൽ രണ്ട് പേർ സിപിഎമ്മും ഡിവൈഎഫ്‌ഐയുമായി നേരിട്ട് ബന്ധമുളളവരാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പിടിയിലായവർക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ഉൾപ്പെടെ ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇവരിൽ ചിലർ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഇനി പിടിയിലാകാനുളള പ്രതി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്ന പ്രവർത്തകനാണ്. വസ്തുതകൾ ഇതായിരിക്കെയാണ് ദേശാഭിമാനിയുടെ വ്യാജ പ്രചാരണം.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന്് ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉൾപ്പെടെയുള്ളവർ ഇന്നലെ ആരോപിച്ചിരുന്നത്. എന്നാൽ സന്ദീപിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപിയും ആർഎസ്എസും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പിടിയിലായവരുടെ സിപിഎം, ഡിവൈഎഫ്‌ഐ ബന്ധം പോലീസ് തന്നെ സ്ഥിരീകരിച്ചതോടെ സിപിഎമ്മിന്റെ ക്വട്ടേഷൻ മാഫിയ, കൊലപാതക ബന്ധങ്ങൾ പുറത്തുകൊണ്ടുവരുന്ന ഒടുവിലത്തെ സംഭവം കൂടിയായി ഇത് മാറുകയാണ്.

കൊല്ലപ്പെട്ട സന്ദീപ് സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്നു. 27 വർഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചുവെന്നും ഇതിൽ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമുളള നുണകളാണ് ദേശാഭിമാനി എഴുതി ചേർത്തിരിക്കുന്നത്. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് മാറിയതും കൊലപാതകത്തിന് കാരണമായെന്നും ദേശാഭിമാനി പറയുന്നു.

സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. ആർഎസ്എസ് ആണ് പിന്നിലെന്ന ജില്ലാ നേതൃത്വത്തിന്റെ പ്രസ്താവനയെ തുടർന്നായിരുന്നു പ്രതികരണം. പാർട്ടി സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിൽ ഉൾപ്പെടെ ജില്ലാ ഘടകം വിശദീകരണം നൽകേണ്ടി വരും.

അതിനിടെ ഈ വിഷയത്തിൽ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റായ അഞ്ചു പാർവതി ഒരു പോസ്റ്റ് കുറിച്ചു. അതിങ്ങനെയാണ്..
ഒരു രക്തസാക്ഷിയ്ക്കൊപ്പം എത്ര നുണക്കഥകളാണ് ഗീബൽസിയൻ നുണ ഫാക്ടറികൾ പടച്ചു വിടുന്നത്. കൊല്ലപ്പെട്ട സഖാവിന്റെ നെഞ്ചിൽ നിന്നും ഒഴുകിയ ചോരയുടെ ചൂട് മാറും മുമ്പേ സമൂഹമാധ്യമങ്ങളിലെമ്പാടും RSS കാപാലികന്മാരാൽ കൊല്ലപ്പെട്ട സഖാവ്. പി.ബി.സന്ദീപ് കുമാറിന് അഭിവാദ്യമർപ്പിക്കുന്ന തിരക്കിലായിരുന്നു സൈബർ സഖാക്കൾ . രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ അനാഥത്വത്തെ ചാരി തിരക്കഥ ഒരുക്കിയ പല സഖാക്കന്മാരും യഥാർത്ഥത്തിൽ അവരുടെ അനാഥത്വത്തിൽ ദുഃഖിക്കുകയായിരുന്നില്ല മറിച്ച് മുതലെടുപ്പ് നടത്തുകയായിരുന്നു.
പോസ്റ്റുകൾ കണ്ട് വാർത്താചാനലുകളെല്ലാം പരതിയെങ്കിലും കൈരളി ഒഴിച്ചുള്ള മറ്റെല്ലാ ചാനലുകളും മാധ്യമങ്ങളും പറഞ്ഞത് ഇതുവരേയ്ക്കും കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോ RSS നു പങ്കുണ്ടോ എന്നതിലൊന്നും വ്യക്തത ഇല്ലെന്നായിരുന്നു എന്നാണ്.
ഒന്നിരുട്ടി പുലർന്നപ്പോഴേയ്ക്കും നാല് പ്രതികൾ പോലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നു. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ജിഷ്ണു യുവമോർച്ചയുടെ മുൻ ഭാരവാഹിയാണ്. കൊല്ലപ്പെട്ട സന്ദീപുമായി ജയിലിൽ വച്ചു പരിചയപ്പെട്ടയാളാണ് മുഹമ്മദ് ഫൈസൽ. വ്യക്തി വിരോധമാണ് കൊലയ്ക്കു പിന്നിലെന്നാണ് പിണറായി സഖാവിന്റെ പൊലീസ് നൽകുന്ന വിവരം. ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നെങ്കിലും ജിഷ്ണു ഒഴികെ മറ്റ് പ്രതികൾക്ക് ആർഎസ്എസ് ബന്ധമില്ലെങ്കിൽ അതെങ്ങനെ ഒരു രാഷ്ട്രീയ കൊലപാതകമാകും ?


കൊല്ലപ്പെട്ട സഖാവിനെ കുറിച്ച് പ്രദേശവാസികൾക്കൊക്കെ പറയാൻ നല്ലത് മാത്രമേ ഉള്ളൂ. അദ്ദേഹം നല്ലൊരു ജനസേവകനായിരുന്നു. നാടിന് ഗുണമുണ്ടായിരുന്ന ഒരു നല്ല സഖാവ്. പ്രതികളിലൊരുത്തൻ കണ്ണൂരുകാരനായ മുഹമ്മദ് ഫൈസലാകുമ്പോൾ , മറ്റൊരുത്തൻ ( നന്ദു) പ്രദേശവാസിയായ ചെങ്കൊടിയെ പ്രണയിക്കുന്നവനാകുമ്പോൾ , മുൻ യുവമോർച്ചക്കാരനൊപ്പം ചേർന്ന് ഈ നികൃഷ്ട കൊലപാതകം എന്തിന് നടത്തിയെന്ന് കണ്ടുപിടിക്കേണ്ടത് CPM എന്ന പ്രസ്ഥാനത്തിന്റെ മാത്രം ആവശ്യമല്ല; മറിച്ച് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയ സാമൂഹ്യവിരുദ്ധർക്ക് നല്ല സഖാക്കൾ എന്നും തലവേദനയാണ്. സഖാവ് പി.ബി.സന്ദീപ് ആർക്കാണ് തലവേദനയായത് എന്നത് മാത്രമേ കണ്ടുപിടിക്കേണ്ടതുള്ളൂ , അത് തന്നെയായിരിക്കും ഈ കൊലയ്ക്ക് പിന്നിലെ കാരണവും.


ഒരു അരുംകൊലയ്ക്ക് പിന്നിലെ യഥാർത്ഥ സത്യം തിരയാതെ എതിർ പ്രസ്ഥാനത്തെ പ്രതിക്കൂട്ടിൽ വെറുതെ ചാരുമ്പോൾ ഓർക്കുക അത് സൃഷ്ടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം . ഈ നുണക്കഥ വിശ്വസിച്ച ഏതെങ്കിലും സഖാവ് മറുചേരിയിലെ ഒരു സംഘപ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ? കണ്ണൂരിലെ ചോര കൊണ്ടുള്ള രാഷ്ട്രീയം പത്തനംതിട്ടയിലും ആവർത്തിക്കുമായിരുന്നില്ലേ ?
ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

എന്തായാലും ഇന്നലെ തന്നെ സംഭവത്തിൽ പങ്കില്ലെന്ന് ബിജെപിയും ആർഎസ്എസും വ്യക്തമാക്കിയിട്ടും ഇത് സംബന്ധിച്ച് ഒന്നും ദേശാഭിമാനി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് രാത്രിയോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം തിരുവല്ല നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളും രാവിലെ മുതൽ ഹർത്താൽ ആചരിക്കുകയാണ്.

Related Articles

Latest Articles