ഫ്രാൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര പ്രസിദ്ധമായ ഫ്രാൻസ് സന്ദർശനത്തിന്റെ പ്രത്യേക വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. നരേന്ദ്രമോദി ഫ്രാൻസിൽ എത്തിയത് മുതൽ ഉജ്ജ്വലമായ വരവേൽപ്പുകൾ ഉൾപ്പടെ വീഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണറാണ് സമ്മാനിച്ചത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ബഹുമതിക്ക് ഇന്ത്യന്‍ ജനതയുടെ പേരില്‍ മാക്രോണിന് നരേന്ദ്രമോദി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
“ഇന്ത്യയിലെ ജനങ്ങൾക്ക് ഞങ്ങൾ നൽകുന്ന വിശ്വാസവും സൗഹൃദവും,” എന്ന തലക്കെട്ടും ഉൾപ്പെടുത്തിയാണ് മാക്രോൺ വീഡിയോ ട്വീറ്റ് ചെയ്തത്. ബാസ്റ്റിൽ ഡേ പരേഡിൽ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനങ്ങളുടെ പങ്കാളിത്തവും വീഡിയോയിൽ കാണാം. വീഡിയോയിൽ നടൻ ആർ മാധവനും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശേഷം ഫ്രാൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനങ്ങൾക്കായി മടങ്ങിയ മോദി ശനിയാഴ്ചയാണ് ദില്ലിയിലേക്ക് മടങ്ങിയത്.

