Friday, December 12, 2025

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം.. വിവാഹ വാഗ്ദാനം നൽകി പീഡനം !! മോഡലിങ് കൊറിയോഗ്രഫർ ഫാഹിദ് അറസ്റ്റിൽ

കഴക്കൂട്ടം : ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടികളെ പലയിടത്ത് എത്തിച്ച് പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫർ പിടിയിൽ. കോഴിക്കോട് കൂടരഞ്ഞി മാർക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകൻ ഫാഹിദി (27) നെയാണ് കഴക്കൂട്ടം പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.

പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണാഭരണങ്ങളും വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന പ്രതി വിവാഹ വാഗ്ദാനം നൽകിയാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles