Celebrity

റിലീസിന് മുന്‍പേ ഡീ​ഗ്രേഡിം​ഗ്! റിലീസ് കേരളത്തിൽ മാത്രമാണ്, പാകിസ്ഥാനില്‍ നിന്ന് വരെ ഡീഗ്രേഡിങ്’; സബാഷ് ചന്ദ്രബോസിനെതിരെ ഡീഗ്രേഡിങെന്ന് വിഷ്‌ണു ഉണ്ണികൃഷ്ണന്‍

വിഷ്‍ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സബാഷ് ചന്ദ്രബോസ് തിയേറ്ററിലെത്തിയിരിക്കുകയാണ്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോളിതാ, റിലീസിനു മുന്‍പേ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കേരളത്തില്‍ മാത്രം രാവിലെ 10ന് ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങുന്ന ഒരു ചിത്രത്തെക്കുറിച്ച്‌ മോശം അഭിപ്രായങ്ങള്‍ രാവിലെ 9 മുതല്‍ പല വിദേശ പ്രൊഫൈലുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് വിഷ്ണു പറയുന്നത്. ഇത് തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും താരം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വിഷ്‍ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തില്‍ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച്‌ രാവിലെ 9 മണി മുതല്‍ വിദേശ പ്രൊഫൈലുകളില്‍ നിന്നുമുള്ള സൈബര്‍ ആക്രമണം. പാകിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകള്‍ ഉപയോഗിച്ച്‌ പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന്‍ പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തിയേറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്ബോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്‍റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച്‌ സംസാരിക്കാനൊന്നും ഞങ്ങള്‍ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോള്‍ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റര്‍ വ്യവസായങ്ങള്‍ ഒട്ടേറെ പേരുടെ അന്നമാണ്.
നമുക്ക് നില്‍ക്കാം നല്ല സിനിമകള്‍ക്കൊപ്പം..

admin

Recent Posts

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ് ! ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാവശ്യം

തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…

6 hours ago

സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ; ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ…

6 hours ago