kajal-agarwal-new-filim
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തുവന്ന ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ശങ്കര്‍ – കമല്‍ ഹാസന് കോമ്പോ ഒന്നിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന എല്ലാ വിവരങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും സെറ്റില്‍ നടന്ന അപകടവും നിര്‍മ്മാണ കമ്ബനിയുടെ പ്രശ്നങ്ങളും കാരണം പാതിവഴിയില്‍ നിന്നു പോകുകയായിരുന്നു.
കാജല്‍ അഗര്‍വാളിനെ ആയിരുന്നു ചിത്രത്തില്‍ നായികയായി പരിഗണിച്ചത്. എന്നാല്‍, ചിത്രത്തില്‍ നിന്നും താരം പിന്മാറിയെന്നും കാജല്‍ അഗര്‍വാളിന് പകരം ചിത്രത്തിലേക്ക് ബോളിവുഡ് താരം ദീപിക പദുകോണിനെ പരിഗണിക്കുന്നു എന്നും ചില സൂചനകൾ ഉണ്ടായിരുന്നു.
ഇപ്പോളിതാ, വിഷത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കാജല്‍. താന്‍ തന്നെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്നും, സെറ്റിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് കാജല്‍ പറഞ്ഞത്. നടി നേഹ ധൂപിയയുമായുള്ള ഇന്‍സ്റ്റാഗ്രാം ലൈവിനിടെയാണ് കാജല്‍ ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബര്‍ 13 മുതല്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…