Petrol price
ദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഐഓസി മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. രാജ്യവ്യാപകമായുള്ള ഇന്ധന വിതരണ പൈപ്പ് ലൈന്‍ ശ്യംഖലയില്‍ നിന്ന് എണ്ണ ചോര്‍ത്തി അടിച്ചുമാറ്റുന്ന കള്ളന്മാരെ കൊണ്ടാണ് കമ്പനി അധികൃതര്‍ ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നത്. മോഷണം പോകുന്നത് നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പൊന്നിനേക്കാളും വിലയുള്ള പെട്രോളും ഡീസലും.
നാള്‍ക്കുനാള്‍ ഇന്ധന വില കുത്തനെ ഉയരുന്നതിനിടെയാണ് വിലപ്പിടിപ്പുള്ള ഇന്ധനം തന്നെ കള്ളന്മാര്‍ എളുപ്പത്തില്‍ കൈക്കലാക്കുന്നത്. മോഷ്ടാക്കളെ പിടിക്കാന്‍ പല വഴി നോക്കിയിട്ടും രക്ഷയില്ലാത്തതിനാല്‍ ഡ്രോണ്‍ രംഗത്തിറക്കാനാണ് അധികൃതരുടെ തീരുമാനം.പതിനയ്യായിരം കി.മീ നീളത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ ഉള്ളത്.ഈ പൈപ്പ്‌ലൈനില്‍ പല ഭാഗത്തും ദ്വാരമുണ്ടാക്കിയാണ് എണ്ണ ചോര്‍ത്തിയെടുക്കുന്നത്. നൂതന ടെക്‌നോളജി ഉപയോഗിച്ചാണ് കമ്പനി മോഷണം കണ്ടെത്തിയത്. 2020-21 വര്‍ഷത്തില്‍ മാത്രം 54 മോഷ്ടാക്കളാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 17നാണ് ഏറ്റവും ഒടുവില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് ഹരിയാനയിലെ സോനിപറ്റിലായിരുന്നു. ദല്‍ഹി-പാനിപറ്റ് സെക്ഷനില്‍ 120 കിമീ വിദൂരത്തായി മതുര-ജലന്ധര്‍ പൈപ്പ്‌ലൈനില്‍ മോഷ്ടാക്കളെ പിടിക്കാനായി ഡ്രോണ്‍ നിരീക്ഷണം കമ്പനി ഏര്‍പ്പെടുത്തി. ഇതേതുടര്‍ന്ന് ലൈവ് ഫീഡില്‍ നിന്ന് ചോര്‍ച്ചയും ഇന്ധനമോഷണവും കണ്ടെത്താന്‍ സാധിച്ചുവെന്ന് ഐഓസി അറിയിച്ചു. മോഷണം നഷ്ടം മാത്രമല്ല വിനാശകാരിയായ അപകടങ്ങള്‍ക്കും വഴി വെക്കുമെന്ന ആശങ്കയാണ് അധികൃതര്‍ പങ്കുവെക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും മോഷണം പിന്നെയും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡ്രോണ്‍ നിരീക്ഷണം ഫലപ്രാപ്തിയിലാകുമെന്ന വിലയിരുത്തലിലാണ് കമ്പനി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…