ദുബൈ: യുഎഇ യാത്രക്ക് ഇനി മുതല് ആര്ടി-പിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് മാത്രം പോര. യാത്രക്ക് ആറ് മണിക്കൂറിനുള്ളില് റാപ്പിഡ് ആന്റിജന് പരിശോധന നടത്തിയ സര്ട്ടിഫിക്കറ്റും വേണമെന്ന നിബന്ധനയാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന് പാസ്പോര്ട്ട് ഉടമകള്ക്ക് ടൂറിസ്റ്റ് വീസയില് പ്രവേശനാനുമതി യുഎഇ നല്കിയിരുന്നു.
പാകിസ്താന്,ശ്രീലങ്ക,നേപ്പാള്,ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവര്ക്കും യാത്രാനുമതി നല്കിയിട്ടുണ്ട്. പതിനാല് ദിവസത്തിനുള്ളില് സ്വന്തം രാജ്യത്ത് പോകാത്തവര്ക്കാണ് ടൂറിസ് വീസ അനുമതി നല്കിയിരിക്കുന്നത്. നേരത്തെ സാധുവായ റസിഡന്സി പെര്മിറ്റുള്ള ഇന്ത്യക്കാര്ക്ക് മാത്രമായിരുന്നു പ്രവേശനാനുമതി. യാത്രക്കായി ജനറല് ഡയറക്ടറേറ്റ് ഓഫ് റസിഡന്സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സില് നിന്നും അനുമതി വേണം. ദുബൈ വിമാനത്താവളത്തില് എത്തിയ ശേഷവും പരിശോധനകള് നടത്തേണ്ടതുണ്ടെന്നും നിബന്ധനയുണ്ട്. സ്പെയിന്,ജര്മ്മനി, ഫ്രാന്സ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന് സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. യുകെ ഇന്ത്യയെ റെഡ് ലിസ്റ്റില് നിന്ന് ആംബര് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…