പ്രതീകാത്മക ചിത്രം
ചെന്നൈ : ആഗോള ഭീകര സംഘടനയായ ഐഎസിനു വേണ്ടി ഫണ്ട് ശേഖരണം നടത്തിയ മലയാളി ഭീകരൻ എൻഐഎ പിടിയിൽ. തൃശൂർ കോട്ടൂർ സ്വദേശി ആഷിഫാണ് പിടിയിലായത്. ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തു.
കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം തമിഴ്‌നാട് സത്യമംഗലം കാട്ടിൽ നിന്നാണ് ആഷിഫിനെ പിടികൂടിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായി വൻ കൊള്ളകൾ അടക്കം നടത്തിയെന്നാണ് ആഷിഫ് മൊഴി നൽകിയതെന്നാണ് അറിയാൻ സാധിക്കുന്നത്. ടെലഗ്രാം അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇയാളുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എൻഐഎ നിരവധി പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസിനായി ഫണ്ട് ശേഖരണം നടത്തുകയും, ഇതിനായി വൻ കൊള്ളകൾ ആസൂത്രണം ചെയ്യുകയും ചെയ്ത സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. എൻഐഎ റഡാറിലാണെന്ന സൂചന ലഭിച്ചതോടെ മലയാളി ഐഎസ് ഭീകരരിൽ ചിലർ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും കടന്നുവെന്ന വിവരത്തെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം ഇവരെ പിന്തുടർന്ന് മേല്പറഞ്ഞ സംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ആഷിഫിനെ റിമാൻഡ് ചെയ്തു. എൻഐഎ ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ ഭീകരർ വലയിലാകുമെന്നാണ് കരുതപ്പെടുന്നത്
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…