Saturday, May 18, 2024
spot_img

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ട് ശേഖരണം; മലയാളി ഐഎസ് ഭീകരൻ പിടിയിൽ ! തൃശൂർ കോട്ടൂർ സ്വദേശി ആഷിഫ് എൻഐഎയുടെ പിടിയിലാകുന്നത് തമിഴ്നാട് സത്യമംഗലം വനത്തിൽ നിന്ന്

ചെന്നൈ : ആഗോള ഭീകര സംഘടനയായ ഐഎസിനു വേണ്ടി ഫണ്ട് ശേഖരണം നടത്തിയ മലയാളി ഭീകരൻ എൻഐഎ പിടിയിൽ. തൃശൂർ കോട്ടൂർ സ്വദേശി ആഷിഫാണ് പിടിയിലായത്. ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തു.

കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം തമിഴ്‌നാട് സത്യമംഗലം കാട്ടിൽ നിന്നാണ് ആഷിഫിനെ പിടികൂടിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായി വൻ കൊള്ളകൾ അടക്കം നടത്തിയെന്നാണ് ആഷിഫ് മൊഴി നൽകിയതെന്നാണ് അറിയാൻ സാധിക്കുന്നത്. ടെലഗ്രാം അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇയാളുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എൻഐഎ നിരവധി പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസിനായി ഫണ്ട് ശേഖരണം നടത്തുകയും, ഇതിനായി വൻ കൊള്ളകൾ ആസൂത്രണം ചെയ്യുകയും ചെയ്ത സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. എൻഐഎ റഡാറിലാണെന്ന സൂചന ലഭിച്ചതോടെ മലയാളി ഐഎസ് ഭീകരരിൽ ചിലർ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും കടന്നുവെന്ന വിവരത്തെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം ഇവരെ പിന്തുടർന്ന് മേല്പറഞ്ഞ സംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ആഷിഫിനെ റിമാൻഡ് ചെയ്തു. എൻഐഎ ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ ഭീകരർ വലയിലാകുമെന്നാണ് കരുതപ്പെടുന്നത്

Related Articles

Latest Articles