കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന “സ്വർണമത്സ്യങ്ങൾ” ഫെബ്രുവരി 22 ന് തീയേറ്ററുകളിൽ എത്തുന്നു.ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് “സ്വർണമത്സ്യങ്ങൾ” . സ്കൂൾ കലോത്സവ താരങ്ങളായി എത്തുന്നവർ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .
സ്കൂൾ കലോത്സവം താരങ്ങളായ തൃശൂർ സ്വദേശിനി ജെസ്മിയ, കണ്ണൂരുകാരൻ വിനിൽ ഫൈസൽ എന്നിവരും സ്വർണ്ണമത്സ്യങ്ങളിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയാണ്. സുധീർ കരമന, സിദ്ധിഖ് അടക്കമുള്ള താരനിരയും ചിത്രത്തിലുണ്ട്. തിരക്കഥ ജി.എസ് പ്രദീപ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
പ്രതിഭയുള്ള ബാലതാരങ്ങളായ നൈഫ്, വിവിന്‍ വിത്സണ്‍, ആകാശ്, ജെസ്‌നിയ, കസ്തൂര്‍ബ എന്നിവരെ കൂടാതെ അങ്കമാലി ഡയറീസ് ഫെയിം അന്നാരാജന്‍ നായികയാവുന്നു. സിദ്ദീഖ്, സുധീര്‍ കരമന, രസ്‌ന പവിത്രന്‍, രാജേഷ് ഹെബ്ബാര്‍, സരയൂ, ബിജു സോപാനം, സ്‌നേഹ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഉത്തും ഹിതേന്ദ്ര താക്കൂർ ആണ് നിർമാണം. ബിജുപാൽ സംഗീത സംവിധാനവും അളകപ്പൻ ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിഷ്ണു കല്യാണി. മുരുകൻ കാട്ടാക്കടയുടെ വരികൾ വിനീത് ശ്രീനിവാസനും ജയചന്ദ്രനുമാണ് ആലപിച്ചിരിക്കുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…