കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന “സ്വർണമത്സ്യങ്ങൾ” ഫെബ്രുവരി 22 ന് തീയേറ്ററുകളിൽ എത്തുന്നു.ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് “സ്വർണമത്സ്യങ്ങൾ” . സ്കൂൾ കലോത്സവ താരങ്ങളായി എത്തുന്നവർ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .

സ്കൂൾ കലോത്സവം താരങ്ങളായ തൃശൂർ സ്വദേശിനി ജെസ്മിയ, കണ്ണൂരുകാരൻ വിനിൽ ഫൈസൽ എന്നിവരും സ്വർണ്ണമത്സ്യങ്ങളിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയാണ്. സുധീർ കരമന, സിദ്ധിഖ് അടക്കമുള്ള താരനിരയും ചിത്രത്തിലുണ്ട്. തിരക്കഥ ജി.എസ് പ്രദീപ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

പ്രതിഭയുള്ള ബാലതാരങ്ങളായ നൈഫ്, വിവിന്‍ വിത്സണ്‍, ആകാശ്, ജെസ്‌നിയ, കസ്തൂര്‍ബ എന്നിവരെ കൂടാതെ അങ്കമാലി ഡയറീസ് ഫെയിം അന്നാരാജന്‍ നായികയാവുന്നു. സിദ്ദീഖ്, സുധീര്‍ കരമന, രസ്‌ന പവിത്രന്‍, രാജേഷ് ഹെബ്ബാര്‍, സരയൂ, ബിജു സോപാനം, സ്‌നേഹ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഉത്തും ഹിതേന്ദ്ര താക്കൂർ ആണ് നിർമാണം. ബിജുപാൽ സംഗീത സംവിധാനവും അളകപ്പൻ ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിഷ്ണു കല്യാണി. മുരുകൻ കാട്ടാക്കടയുടെ വരികൾ വിനീത് ശ്രീനിവാസനും ജയചന്ദ്രനുമാണ് ആലപിച്ചിരിക്കുന്നത്.