തിരുവനന്തപുരം: ഗണപതി ഭഗവാനെ മിത്ത് എന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ വീണ്ടും രംഗത്ത്. കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ജി. സുകുമാരന്‍ നായര്‍ വ്യതമാക്കി.
എല്ലാ ശാസ്ത്രമാണോ. സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിമാരുണ്ടെന്ന് പറയുന്നുണ്ടോ, ആരാ സ്വര്‍ഗത്ത് പോയത്, ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നത്. അതൊന്നുമില്ല, അവസരം കിട്ടിയപ്പോള്‍ നമ്മുക്കിട്ട് പണിയുകയാണെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. ഗണപതി പരാമര്‍ശത്തില്‍ ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. തനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് മാപ്പു പറയണം. ഇങ്ങനെ ചെയ്യില്ലെങ്കില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണം. വിശ്വാസത്തില്‍ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നില്‍ക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാന്‍ ഗണപതിയുടെ കാര്യത്തില്‍ മാത്രമേയുള്ളോ. തങ്ങള്‍ ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തില്‍ നല്ല സമീപനം എടുത്തു. വിശ്വാസ സംരക്ഷണത്തില്‍ തങ്ങള്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…