Saturday, December 13, 2025

ജി20 ഉച്ചകോടി; രാജ്യങ്ങളിലെ ധനമന്ത്രിമാർക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കുമായി അത്താഴവിരുന്നൊരുക്കി നിർമല സീതാരാമൻ; ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര ധനമന്ത്രി

ദില്ലി: ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാർക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കുമായി അത്താഴവിരുന്നൊരുക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദില്ലിയിൽ നടക്കുന്ന നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായാണ് ഔദ്യോഗിക വിരുന്ന് ഒരുക്കിയത്. ഇന്റേണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി ക്രിസ്റ്റലിന ജോർജീവ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ചീഫ് എൻഗോസി ഒകോൻജോ-ഇവേല എന്നിവരും അത്താഴവിരുന്നിൽ പങ്കെടുത്തു.

അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന G20 നേതാക്കളുടെ ഉച്ചകോടി ഇന്ന് തുടക്കം കുറിക്കും. ലോകത്തിലെ 20 പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന സുപ്രധാനമായ ഉച്ചകോടി ദില്ലിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്‌സിബിഷൻ-കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കടം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ജി 20 അജണ്ടയിൽ ഉൾപ്പെടുന്നു.

Related Articles

Latest Articles