Friday, December 19, 2025

ജി 20 കൂട്ടായ്മയ്ക്ക് നാളെ ഇന്ത്യയിൽ തുടക്കം ; ഗ്രാമീണ – പുരാവസ്തു വിനോദ സഞ്ചാരത്തെ എടുത്തുകാട്ടാനൊരുങ്ങി രാജ്യം

G20 യിൽ ഇന്ത്യയുടെ പുരാവസ്തു വിനോദ സഞ്ചാരം എന്നിവയെ ഉയർത്തിക്കാട്ടാനൊരുങ്ങി രാജ്യം. G20 അഥവാ ഗ്രൂപ്പ് ഓഫ് ട്വന്‍റി എന്നറിയപ്പെടുന്നത് 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന ഫോറമാണ്. അന്താരാഷ്ട്രപരമായ കാര്യങ്ങളിൽ ചർച്ചകൾ നടത്താനും പരിഹരിക്കാനും വേണ്ടിയാണ് ഇത് രൂപീകരിച്ചത്.

ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വര്‍ഷം ഇന്ത്യയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. ഈ വര്‍ഷത്തെ ജി 20 ടൂറിസം മന്ത്രി തലയോഗത്തില്‍ ഇന്ത്യന്‍ ഗ്രാമീണ വിനോദ സഞ്ചാരത്തിനും പുരാവസ്തു വിനോദ സഞ്ചാരത്തിനും പ്രധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ റാണ്‍ ഓഫ് കച്ചില്‍ നാളെയാണ് ഇത് ആരംഭിക്കുന്നത്. നാളെ മുതല്‍ മൂന്ന് ദിവസമാണ് യോഗം നടക്കുന്നത്.

Related Articles

Latest Articles