Kerala

സമൂഹവിവാഹത്തിന് വേദിയായി ഗാന്ധിഭവൻ; 30 യുവതികൾക്ക് മാംഗല്ല്യമൊരുക്കി ജീവകാരുണ്യപ്രവർത്തകൻ എ. ജയന്തകുമാർ

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ 30 വനവാസി യുവതികൾക്ക് വിവാഹം നടന്നു. മാർച്ച് 19 ഞായർ രാവിലെ 10:30 ന് ആയിരുന്നു വ്യത്യസ്തമായ സമൂഹവിവാഹം നടന്നത്. ജീവകാരുണ്യപ്രവർത്തകനായ എ. ജയന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവാഹത്തിനുള്ള ചിലവുകൾ നിർവ്വഹിച്ചത്. താലിമാല, വരണമാല്യം, വസ്ത്രങ്ങൾ, യാത്രാചെലവ് ഉൾപ്പെടെയുള്ളവ അദ്ദേഹം വധൂവരന്മാർക്ക് സമ്മാനിച്ചു. വിവാഹസദ്യയുടെ ചിലവുകൾ പ്രദീപ് തേവള്ളിയാണ് നിർവ്വഹിച്ചത്.
കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഇരുപത് വനവാസി യുവതികളുടെയും, അതിനു മുമ്പ് ശബരിമല വനമേഖലയിലെ മഞ്ഞത്തോട്, പ്ലാപ്പള്ളി ഊരുകളിലെ ഗോത്രവിഭാഗത്തിൽപെട്ട എട്ട് യുവതികളുടെയുൾപ്പെടെ 28 പേരുടെ വിവാഹം ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന രീതിയാണ് ഇവർക്കിടയിലുള്ളത്. അതിനാൽ ഒരു കുടുംബത്തിനു ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങളൊന്നും ഈ വിഭാഗത്തിന് ലഭിച്ചിരുന്നില്ല. വിവാഹജീവിതത്തിന്റെ പ്രാധാന്യവും കുടുംബജീവിതത്തിന്റെ മഹത്ത്വവും ബോധവൽക്കരിച്ചു നൽകിയാണ് ഇവരെ സമൂഹവിവാഹത്തിന് സജ്ജരാക്കിയത്. ഗാന്ധിഭവന്റെ നേതൃത്വത്തിൽ അടൂരിൽ പ്രവർത്തിക്കുന്ന ലഹരി ചികിത്സാ പുനരധിവാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന വനവാസി സമുദായത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ലഹരി ഉപയോഗത്തിൽ നിന്ന് അവരെ മുക്തരാക്കുന്നതിനുമായി നിരന്തരം വനവാസി മേഖലകൾ കേന്ദ്രീകരിച്ച് നിരവധി പദ്ധതികൾ നടത്താറുണ്ട്. ഗാന്ധിഭവൻ സേവനപ്രവർത്തകർ വനവാസി ഊരുകൾ സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങൾ, ഔഷധങ്ങൾ വസ്ത്രങ്ങൾ എന്നിവ എത്തിച്ചുനൽകുകയും കൂടാതെ ലഹരി ഉപയോഗത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ നിരന്തരം ബോധവത്കരണ ക്ലാസ്സുകളും കൗൺസിലിംഗുമൊക്കെ നടത്താറുമുണ്ട്.

പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനുള്ള സാമ്പത്തികസാഹചര്യമില്ലെന്ന് ഊരു മൂപ്പനും സാമൂഹ്യപ്രവർത്തകരും ഗാന്ധിഭവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമൂഹവിവാഹങ്ങൾ സംഘടിപ്പിക്കാൻ ഗാന്ധിഭവൻ മുന്നിട്ടിറങ്ങിയത്. പത്തനംതിട്ട ജില്ലയിലെ മഞ്ഞത്തോട്, വേലൻപ്ലാവ്, അട്ടത്തോട്, നിലയ്ക്കൽ, ചിറ്റാർ മേഖലകളിലെ ഊരുകളിലെ യുവതിയുവാക്കളാണ് വിവാഹിതരായത്.

പ്രമുഖ ഗാന്ധിയനും ഏകതാപരിഷത് സ്ഥാപകനുമായ ഡോ. പി.വി. രാജഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി. എ.എം. ആരിഫ് എം.പി., എം എൽ എ മാരായ കെ.ബി. ഗണേഷ്കുമാർ, സുജിത് വിജയൻ പിള്ള, സി.ആർ. മഹേഷ് തുടങ്ങി പ്രമുഖരുടെയും ഗാന്ധിഭവനിലെ അന്തേവാസികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മുന്നൂറിലധികം വനവാസി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കാനെത്തി.

ആയിരത്തിലധികം നിരാലംബർക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ എല്ലാ ദിവസവും കലാസാംസ്കാരിക കാരുണ്യപ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രം കൂടിയാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ 236 നിർധന യുവതികളുടെ വിവാഹങ്ങളും ഗാന്ധിഭവൻ നടത്തിയിട്ടുണ്ട്.

Anusha PV

Recent Posts

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

10 mins ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

52 mins ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

1 hour ago

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

10 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

10 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

11 hours ago