Rape-case-Keralaold-gir
ബംഗളൂരു: പിറന്നാള്‍ ദിനത്തില്‍ പരിഭവപ്പെട്ട് വീടുവിട്ടിറങ്ങിയ 14കാരി ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി. കര്‍ണാടകയിലെ കൊലാര്‍ ജില്ലയില്‍ കാമസമുദ്ര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആനന്ദ് കുമാര്‍, കാന്തര രാജു, പ്രവീണ്‍, വേണു എന്നിവരാണ് അറസ്റ്റിലായത്.
പിറന്നാള്‍ ദിനത്തില്‍ പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നല്‍കാത്തതില്‍ വീട്ടുകാരുമായി വഴക്കിട്ട പെണ്‍കുട്ടി സ്കൂളിലേക്ക് പോകുന്നതിന് പകരം ഭംഗാരപ്പേട്ടിലേക്ക് ബസ് കയറുകയായിരുന്നു. പെണ്‍കുട്ടി തനിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട പ്രതികള്‍ കുട്ടിയെ പാര്‍ക്കിലേക്ക് കൊണ്ട് പോകുകയും വൈകുന്നേരം വരെ പാര്‍ക്കില്‍ ചിലവഴിച്ച ശേഷം തനിമഗഡു ഗ്രാമത്തിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് സംഭവ സ്ഥലത്തെത്തി പ്രതികളെ പിടികൂടി. പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…