kerala/visa-has-expired-bangladeshi-woman-in-remand
കോയമ്പത്തൂര്‍: കാമുകനൊപ്പം പാര്‍ക്കിലിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ നാലുേപര്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ ഈശ്വര്യ നഗര്‍ പാര്‍ക്കില്‍ വച്ചാണ് പെണ്‍കുട്ടിക്കും കാമുകനും നേരെ അക്രമം ഉണ്ടായത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി വൈകുന്നേരം കാമുകനുമൊത്ത് പാര്‍ക്കിലെത്തിയതായിരുന്നു പെണ്‍കുട്ടി.
രാത്രി എട്ടുമണിയോടെ മടങ്ങാന്‍ തുടങ്ങുമ്പോഴേക്കും ഒരുസംഘം ചെറുപ്പക്കാര്‍ വന്ന് ഇവരെ ശല്യപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകനെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും നഗ്‌നനാക്കി വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. പെണ്‍കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് പൊലീസ് പറയുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ഉറപ്പാക്കിയ ശേഷം ഇരുവരെയും സംഘം വിട്ടയച്ചു. വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് സംഭവം പറഞ്ഞതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാഹുല്‍(21), പ്രകാശ്(22)കാര്‍ത്തികേയന്‍ (28), നാരായണമൂര്‍ത്തി(30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…