Saturday, December 20, 2025

കുണ്ടറ പീഡന കേസ്; മന്ത്രി എ കെ ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകി പോലീസ്

കൊല്ലം: കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകി പോലീസ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. പീഡനപരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം ‘നല്ലരീതിയിൽ പരിഹരിക്കണം” എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമർശങ്ങളോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്.

ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പ്രശ്നം തീർക്കണം എന്നാണ് മന്ത്രി പറഞ്ഞത് എന്നും നിയമോപദേശത്തിൽ പറയുന്നു. നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles