ഹംപിയിലെ കൂട്ടബലാത്സംഗം !!അക്രമികൾ തടാകത്തിലേക്ക് തള്ളിയിട്ട ഒഡിഷ സ്വദേശിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; പ്രതികളെ തിരിച്ചറിഞ്ഞതായി കർണ്ണാടക പോലീസ്
ബെംഗളൂരു: ഹംപിയിലെ കൂട്ടബലാത്സംഗത്തിന് മുന്‍പ് അക്രമികൾ മർദ്ദിച്ച ശേഷം തടാകത്തിലേക്ക് തള്ളിയിട്ട ഒഡിഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന്‍റെ കരയില്‍ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് കർണ്ണാടക പോലീസ് അറിയിച്ചു.
ഇസ്രയേൽ സ്വദേശിനിയായ 27 വയസുകാരിയായ വിനോദ സഞ്ചാരിയും ഹോം സ്റ്റേ ഉടമയായ യുവതിയുമാണ് അതിക്രമത്തിനിരയായത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ കൊപ്പലിലെ കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെയാണ് 3 പേർ ചേർന്ന് ഇവരെ ബലാത്സംഗത്തിനിരയാക്കിയത്. അതിക്രമത്തിന് മുമ്പ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലുള്ളിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടവരിൽ ഒരാൾ അമേരിക്കൻ പൗരനും മറ്റ് രണ്ട് പേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. അതേ സമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബൈക്കിലെത്തിയ ആക്രമികൾ വിനോദസഞ്ചാര സംഘത്തിനടുത്തെത്തി പെട്രോൾ എവിടെ നിന്ന് കിട്ടുമെന്ന് ചോദിച്ചു. തുടര്‍ന്ന് ഇസ്രായേലില്‍ നിന്നെത്തിയ യുവതിയോട് 100 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞപ്പോള്‍ തര്‍ക്കമായി. തുടർന്ന് പ്രതികൾ പുരുഷ യാത്രികരെ ആക്രമിക്കുകയും യുവതികളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. പ്രതികൾക്കെതിരെ ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.