The householder who attacked by ganja mafiya
പാറശാല: പാറശാലയിൽ കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടിയെറിഞ്ഞു. പരശുവയ്‌ക്കൽ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിയുടെ ഭാര്യ വിജിയെയും ഒൻപത് വയസ്സുള്ള മകളെയും അക്രമി സംഘം മർദിച്ചു. ഇന്നലെ രാത്രി 10 മണിയോട് കൂടിയായിരുന്നു സംഭവം. ഒരു ചെവി പൂർണമായും വെട്ടി മാറ്റുകയായിരുന്നു. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമിസംഘത്തിലുണ്ടായിരുന്ന നാല് യുവാക്കളും മറ്റ് ചില സംഘങ്ങളും കഞ്ചാവ് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അജിയുടെ പറമ്പിലിരുന്നും ഇവർ ലഹരി ഉപയോഗിക്കാറുണ്ട്. ഇത് അജി ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം കൊണ്ടാണ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസവും ഇതേ സംഘം മറ്റൊരു ഗൃഹനാഥന് നേരെ അക്രമം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ തല അക്രമിസംഘം അടിച്ചു പൊളിക്കുകയായിരുന്നു
മകളുടെ കഴുത്തിൽ കിടന്ന ചെയിനും വീട്ടിലിരുന്ന പൈസയും അക്രമിസംഘം മോഷ്ടിച്ചതായും അജി പറയുന്നു. നാല് പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ അയൽവാസികളാണ്. മറ്റ് രണ്ട് പേരെ കണ്ട് പരിചയമില്ലെന്നും അജി പറയുന്നു
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…