Saturday, December 13, 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം;ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ ജയില്‍ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു.സൂപ്രണ്ടായ ആര്‍.സാജനാണു സസ്‌പെന്‍ഷന്‍ ലഭിച്ചത്‌.ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ചത് യഥാസമയം ജയില്‍ ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് ആര്‍ സാജനെ സസ്‌പെന്‍ഡ് ചെയ്തത്.
സെപ്റ്റംബര്‍ 15നാണ് ജയിലിലെ പാചകശാലയില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചത്.

ജയിലിന്റെ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേനെയാണ് കഞ്ചാവെത്തിയത്. കോഴിക്കോട് സ്വദേശിയായ അഷ്‌റഫിന് വേണ്ടിയാണ് കഞ്ചാബ് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ജയിലില്‍ നടക്കുന്ന നിയമലംഘനം അന്നുതന്നെ ലോക്കല്‍ പോലീസിലും ജയില്‍ ആസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. ആര്‍.സാജന്‍ ഈ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

Related Articles

Latest Articles