പാലക്കാട്: വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഒഡീഷ സ്വദേശി ദാമന്ത് നായിക്കിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്‌റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടയിൽ സമാന രീതിയിൽ കഞ്ചാവ് കടത്തിയതിന് വാളയാറിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ അതിഥി തൊഴിലാളിയാണ് ഇയാൾ.
സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിയാണ് അതിഥി തൊഴിലാളികളുടെ ബസ് യാത്ര. വഴിയിൽ തടഞ്ഞാൽ കൂട്ടത്തിൽ അസുഖ ബാധിതരുണ്ടെന്നും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും ആദ്യം പറയും. ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയാൽ സംശയമുള്ള ബാഗുകളുടെ ഉടമസ്ഥർ കള്ളം പറയും.
ബാഗിനുള്ളിൽ എന്താണെന്ന് അറിയില്ലെന്നും ലഹരി പിടികൂടിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കാതെയും പിന്മാറും. ഒഡീഷയിൽ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ബസിലും സമാന അഭിനയം അതിഥി തൊഴിലാളികൾ കാഴ്ചവച്ചു. ഒടുവിൽ ഏഴു കിലോയോളം കഞ്ചാവ് ബാഗിൽ ഒളിച്ച് കടത്തിയ യുവാവ് അറസ്റ്റിലാകുകയായിരുന്നു. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്ക് കൊണ്ടുവന്ന കഞ്ചാവെന്നാണ് നിഗമനം.
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…
വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ…
അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ…