കൊച്ചി : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാലിന്യ നീക്കം നിലച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലേക്ക് തന്നെയാണ് ഇപ്പോൾ മാലിന്യം എത്തിക്കുന്നത്. അമ്പതോളം ലോറികളാണ് മാലിന്യവുമായി ഇന്നലെ രാത്രി ബ്രഹ്മപുരത്തെത്തിയത്. തീപിടിക്കാത്ത ഇടത്താണ് ഇപ്പോൾ മാലിന്യങ്ങൾ തള്ളുന്നത്.
അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുയരുന്ന പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. മാലിന്യ കൂമ്പാരത്തിൽ നിന്നുയരുന്ന വിഷപ്പുക കൊച്ചി നഗരത്തെ മൂടിയിരിക്കുകയാണ്. ഇതുമൂലം ജനങ്ങൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

