International

ഹമാസിന് നൽകേണ്ടി വരുന്നത് വലിയ വില ! ഗാസ ധനമന്ത്രി അടക്കം കൊല്ലപ്പെട്ടു ; ഗാസയിലെ പ്രധാനമേഖലകളെല്ലാം ഇസ്രയേല്‍ സേന പിടിച്ചെടുത്തു

ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധം നാലാം ദിനത്തിലേക്ക് കടക്കുന്നതിനിടെ കടക്കുമ്പോള്‍ ഗാസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാലയെയും മറ്റൊരു സുപ്രധാന ഹമാസ് നേതാവ് സക്കറിയ അബു മാമറിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേൽ അറിയിച്ചു. അതെ സമയം യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മരണം 1,700 കടന്നു. ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിലും കരമാർഗമുള്ള ആക്രമണത്തിലും ഇസ്രയേലില്‍ മാത്രം ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ ഇസ്രയേലുമായി സന്ധിസംഭാഷണത്തിന് ഹമാസ് ഒരുക്കമാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗാസയിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഇന്നലെ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു.ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേല്‍ സേനയുടെ അധീനതയിലാണ്. ഗാസയിലെ പ്രധാനമേഖലകളെല്ലാം ഇസ്രയേല്‍ സേന പിടിച്ചെടുത്തു.

ഗാസ മുനമ്പില്‍ 1,500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസ അതിര്‍ത്തിയ്ക്ക് സമീപമുള്ള പൗരന്മാരെ ഇസ്രയേല്‍ ഒഴിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ പ്രത്യാക്രമണ ചൂടറിഞ്ഞതോടെ ഇസ്രയേല്‍ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി, തട്ടിക്കൊണ്ടുവന്ന ഇസ്രയേലികളെ വധിക്കുമെന്ന് ഹമാസ് ഭീഷണി ഉയർത്തിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

12 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

18 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

25 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

33 mins ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

58 mins ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

1 hour ago