gehlot
രാജസ്ഥാൻ : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രതിസന്ധി ഉടലെടുത്തതോടെ അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പഞ്ചാബ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാൽ ഇപ്പോൾ രാജസ്ഥാനിലും പ്രതിസന്ധിയിലാണ് കോൺഗ്രസ്.
അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നേക്കാവുന്ന പാർട്ടി യോഗത്തിന് മുന്നോടിയായി 82 കോൺഗ്രസ് എംഎൽഎമാർ രാജി സമർപ്പിച്ചു. അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് താൻ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചതിനാൽ, സച്ചിൻ പൈലറ്റിനെ അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രിയായി നിയമിക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പൈലറ്റിന്റെ പരാമർശത്തിൽ ഇതുവരെ ക്ഷമിച്ചിട്ടില്ലാത്ത അശോക് ഗെഹ്ലോട്ടിന് ഇത് സ്വീകാര്യമല്ലായിരുന്നു
ഇത് കോൺഗ്രസ് നേതൃത്വവും ഗെഹ്ലോട്ടിന്റെ വിശ്വസ്തരും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവരിൽ നിന്ന് പാർട്ടി ഹൈക്കമാൻഡ് റിപ്പോർട്ട് തേടി.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…