India

വ്യാജ കറൻസി റാക്കറ്റിനെ വലയിലാക്കി യുപി പോലീസ്; നിർമ്മിച്ചത് 17 ലക്ഷം രൂപയുടെ നോട്ടുകൾ; സംഘത്തലവൻ യൂനസും സൂത്രധാരൻ ആസാദും അറസ്റ്റിൽ

ലക്‌നൗ: വ്യാജ കറൻസി റാക്കറ്റിനെ (Fake Currency Racket) പിടികൂടി യുപി പോലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം.ഗാസിയാബാദ് പോലീസ്, നാർക്കോട്ടിക് സെൽ എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഏഴംഗ സംഘം പിടിയിലായത്. സംഘത്തിൽ പ്രധാനിയായ യൂനസിന്റെ വീട്ടിലാണ് വ്യാജ കറൻസി നിർമിച്ചിരുന്നത്. ഇതിനോടകം സംഘം 17 ലക്ഷത്തോളം രൂപയുടെ വ്യാജ കറൻസി ഉൽപാദിപ്പിച്ചതായാണ് വിവരം. ഇതിൽ 12 ലക്ഷത്തോളം രൂപയുടെ വ്യാജ നോട്ടുകൾ മാർക്കറ്റിൽ ഇറക്കുകയും ചെയ്തു. തിരിച്ചറിയാൻ വളരെയധികം പ്രയാസമുണ്ടാകുന്ന തരത്തിലുള്ള നോട്ടുകളാണ് സംഘം ഉൽപാദിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം മുഴുവൻ തട്ടിപ്പ് സംഘത്തെയും നയിച്ചിരുന്നത് മുഖ്യപ്രതികളിൽ ഒരാളായ ആസാദ് ആണെന്നും പോലീസ് അറിയിച്ചു. വിപണിയിൽ വ്യാജ കറൻസികൾ എത്തിക്കുന്നതിന് ചുമതലയുണ്ടായിരുന്നത് റെഹ്ബർ, സോനു, അമൻ, അലം, ഫർഖാൻ എന്നിവർക്കാണ്. യുപിയിലെ കവി നഗറിൽ നിന്നാണ് തട്ടിപ്പ് സംഘത്തെ യുപി പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യൂനസിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതായിരുന്നു അന്വേഷണ സംഘം. ഇവിടെ നിന്നും കറൻസി നിർമാണത്തിന് ഉപയോഗിച്ചരുന്ന രണ്ട് പ്രിന്ററുകൾ, നോട്ടുകൾ മുറിക്കാൻ ഉപയോഗിക്കുന്ന മൂന്ന് കട്ടറുകൾ, വ്യാജ കറൻസി അച്ചടിക്കാനുള്ള പേപ്പറുകൾ എന്നിവ കണ്ടെടുത്തു.

admin

Recent Posts

മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ സ്ഫോടനം !നാല് മരണം ! 30 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…

47 mins ago

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…

1 hour ago

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് !അനുമതി വൈകും; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…

1 hour ago

നികുതി പിരിവ് ഇപ്പോഴും കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവ്

101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I

1 hour ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

2 hours ago