ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ വികസനം കണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ ഗുണഫലം ഏറ്റവും കൂടുതൽ ലഭിച്ചത് സ്ത്രീകൾക്കും യുവാക്കൾക്കുമാണ്. വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകളുടെയും യുവാക്കളുടെയും നീണ്ട ക്യൂ ഇതിന്റെ പ്രതിഫലനമാണ്. സാധാരണ വാഗ്ദാനങ്ങൾ മാത്രം കേട്ട് ശീലിച്ചവരുടെ മുന്നിലേക്ക് ക്ഷേമ പദ്ധതികളെത്തുമ്പോൾ അവർ ആ സർക്കാരിന്റെ കൂടെ നിൽക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കൂടാതെ, വികസനം കണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ വീണ്ടും തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. അതാണ് മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടാനുള്ള കാരണമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…