ദില്ലി :കോൺഗ്രസിൽ മടങ്ങിയെത്തും എന്ന റിപ്പോർട്ടുകൾ തള്ളി ഗുലാം നബി ആസാദ്. അത്തരം വാർത്തകളും ചർച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി ആസാദ്വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളുമായി താൻ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾ തന്നെ അത്ഭുതപ്പെടുത്തുന്നു. വ്യാജപ്രചരണത്തിൽ വിശ്വസിക്കരുത്.സ്ഥാപിത താത്പര്യക്കാരായ ചില നേതാക്കളാണ് വാർത്തകൾക്ക് പിന്നിൽ എന്നും ഗുലാം നബി ആസാദ് പറഞ്ഞു.
തന്നെ പിന്തുണയ്ക്കുന്ന പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും തന്നിലുള്ള വിശ്വാസം തകർക്കുകയും മാത്രമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ള ലക്ഷ്യമെന്ന് ആസാദ് പിടിഐയോട് പ്രതികരിച്ചു. എന്ത് തെറ്റായ വാർത്തയും പ്രചരിപ്പിച്ചോട്ടെ തങ്ങൾ അതിനെതിരായി ശക്തിയാർജിക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി

