പട്ന: ബിഹാറിലെ പട്നയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിയെ അജ്ഞാതൻ പിന്നിൽ നിന്നും വെടിവച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പട്നയിലെ സിപാറ പ്രദേശത്താണ് ജനങ്ങളെ നടുക്കിയ അക്രമം ഉണ്ടായത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്കാണ് വെടിയേറ്റത്. പ്രധാന റോഡിൽനിന്നും ഇടറോഡിലേക്കു തിരിയുന്ന പെൺകുട്ടി അക്രമിയെ മറികടന്ന് മുന്നോട്ടു പോകുന്നത് വിഡിയോയിൽ വ്യക്തമാണ്. ഇതിനു തൊട്ടുപിന്നാലെ കയ്യിലുള്ള സഞ്ചിയിൽനിന്ന് തോക്കെടുത്ത് ഇയാൾ പെൺകുട്ടിയെ പിന്നിലെത്തി വെടിയുതിർക്കുന്നതാണ് വിഡിയോയിലുള്ളത്. പെൺകുട്ടി മുന്നിലേക്കു വീഴുന്നതും അക്രമി ഓടി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.
വെടിവയ്പ്പിന് കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…