India

ആമിർ ഖാന്റെ ലാൽ സിം​ഗ് ഛദ്ദ വൻ പരാജയത്തിലേക്ക്; അതിഥി വേഷത്തിൽ ഷാരുഖ് ഖാൻ എത്തിയെങ്കിലും രക്ഷയില്ല

ബോളിവുഡിൽ ആമിർ ഖാൻ ചിത്രത്തിന് പഴയ പോലെ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് വിലയിരുത്തൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദ വലിയ പരാജയത്തിലേയ്‌ക്കാണ് നീങ്ങുന്നത്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് 50 കോടി രൂപ പോലും നേടാൻ കഴിഞ്ഞിട്ടില്ല. 185 കോടിയാണ് ലാൽ സിംഗ് ഛദ്ദയുടെ മുതൽ മുടക്ക്. ചിത്രം 6 ദിവസം കൊണ്ട് നേടിയത് വെറും 48 കോടി മാത്രമാണ്. അടുപ്പിച്ച് ആമീറിന്റെ രണ്ടാമത്തെ ചിത്രമാണ് പരാജയപ്പെടുന്നത്. 2018 ൽ ഇറങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാനും പരാജയമായിരുന്നു. ഈ സിനിമ ആദ്യം ദിനം തന്നെ 50 കോടി നേടിയിരുന്നുവെങ്കിലും പിന്നീട് ബോക്സ്‍ഓഫീസിൽ തകർന്നടിച്ചു. ഇപ്പോൾ ലാൽ സിംഗ് ഛദ്ദ കൂടി പരാജയപ്പെട്ടതോടെ ആമീറിന്റെ താരത്തിളക്കത്തിന് മങ്ങലേൽക്കുകയാണ്.

ആമീറിന്റെ ലാൽ സിംഗ് ഛദ്ദയ്‌ക്ക് 75 കോടിക്കു മുകളിൽ കളക്ഷൻ നേടാൻ കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 1300 ഷോകളാണ് റദ്ദാക്കിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും മൊഴിമാറ്റി എത്തിയ ചിത്രം ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്കാണ്. ആമിർ ഖാനൊപ്പം കരീന കപൂർ, മോന സിം​ഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. അതിഥി വേഷത്തിൽ ഷാരുഖ് ഖാൻ എത്തിയിട്ടും തിയറ്ററിലേയ്‌ക്ക് ജനങ്ങളെ എത്തിക്കാൻ ആമീർഖാൻ ചിത്രത്തിന് ആകുന്നില്ല.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

12 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

13 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago