ഇസ്ളാമാബാദ്: ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ പത്രം ‘ദി ന്യൂസ്’. എന്നാൽ പാകിസ്ഥാന് ഈ പട്ടികയിൽ 15-ാം സ്ഥാനമാണ് ഉള്ളത് . ഗ്ലോബൽ ഫയർപവറിന്റെ രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തിക്കൊണ്ടുള്ള റാങ്കിംഗിലാണിത്.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നിൽ. ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിൽ എത്തിയിരിക്കുന്നതെന്ന് പത്രം പറയുന്നു. 137 രാജ്യങ്ങളെ പരിഗണിച്ച പട്ടികയിൽ സൈനികരുടെയോ ആയുധങ്ങളുടെയോ എണ്ണം മാത്രമല്ല, ഭൂമിശാസ്ത്രം, ആയുധങ്ങളുടെ വൈവിധ്യം, ജനസംഖ്യ, വികസനത്തിനുള്ള ശേഷി എന്നിവയും വിലയിരുത്തുന്നുണ്ട്. ആണവായുധ ശേഷിയും പട്ടികയിൽ സ്ഥാനം ലഭിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്.
ഇന്ത്യ സൈനിക ബലം:
സൈനികരുടെ എണ്ണം – 3,462,500
വിമാനബലം -2082
കോംബാറ്റ് ടാങ്കുകൾ-4184
നാവിക സ്വത്തുക്കൾ -295
വിമാനവാഹിനിക്കപ്പൽ -1
പ്രതിരോധ ബഡ്ജറ്റ് – 55.2
ബില്യൺ യു.എസ്. ഡോളർ
പാക് സൈനികബലം
മൊത്തം സൈനികർ- 1,204,000
വിമാനനില- 1342
നാവിക ആസ്തികൾ- 197
പ്രതിരോധ ബഡ്ജറ്റ് – 7 ബില്ല്യൺ യു.എസ് ഡോളർ
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…