International

ചൈനയ്‌ക്കെതിരെ ആഗോള പ്രതിഷേധം ശക്തമാക്കണം; ലോകരാഷ്‌ട്രങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് ടിബറ്റൻ പ്രവാസി ഭരണകൂടം ജപ്പാൻ സന്ദർശിക്കുന്നു

ടോക്കിയോ: ലോകരാഷ്‌ട്രങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് ടിബറ്റൻ പ്രവാസി ഭരണകൂടം ജപ്പാനിലെത്തി. ചൈന തങ്ങളുടെ ഭൂവിഭാഗത്തെ കീഴിലാക്കി നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ആഗോള പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ടിബറ്റൻ സംഘം ജപ്പാനിലെത്തിയത്. മുൻ ടിബറ്റൻ ഭരണകൂട മേധാവി ലോബ്‌സാംഗ് സാംഗേയുടെ നേതൃത്വത്തിലുള്ളവരാണ് സംഘത്തിലുള്ളത്.

ജപ്പാനിലെ മനുഷ്യാവകാശ സംഘടന പ്രതിനിധികളേയും ആഗോളതലത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരേയും നിയമവിദഗ്ധരേയും സാംഗേയും സംഘവും സന്ദർശിച്ചു. വിശദമായ പത്രസമ്മേളനം നടത്തിയ സാംഗേ കാലങ്ങളായി ചൈന ടിബറ്റിൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ ആക്രമങ്ങൾ അക്കമിട്ടു നിരത്തി.

‘തങ്ങളുടെ ജപ്പാനിലേയ്‌ക്കുള്ള സന്ദർശനം എക്കാലത്തേക്കാളും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ടിബറ്റൻ ജനതയ്‌ക്ക് തങ്ങളുടെ ജന്മഭൂമി തിരികെ ലഭിക്കാൻ ലോകരാഷ്‌ട്രങ്ങളുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണ്’സാംഗ പറഞ്ഞു.

ജപ്പാനിലെ പാർലമെന്റ് മനുഷ്യാവകാശത്തിനായി രൂപീകരിച്ച സംയുക്ത പാർലമെന്ററി കമ്മറ്റി അദ്ധ്യക്ഷൻ ഫുറൂയ കേയ്ജിയും ടിബറ്റൻ പ്രവാസി ഭരണകൂടത്തിന്റെ സമിതി മേധാവി ഷിമൂമോറ ഹാക്കൂബൂൻ എന്നിവരാണ് ടിബറ്റ് വിഷയം ഗൗരവമായി ചർച്ച ചെയ്തത്.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

13 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

13 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

13 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

14 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

22 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago