Kerala

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ അധ്യായങ്ങളിലൊന്ന് അവസാനിക്കുകയാണെന്ന് പി എസ് ശ്രീധരൻ പിള്ള ! സാധാരണ മനുഷ്യർക്കും മണ്ണിനും വേണ്ടിയുള്ള അതിജീവനപോരാട്ടങ്ങളിൽ ജനപക്ഷത്ത് ഉറച്ചുനിന്ന നേതാവിനെ നഷ്ടമായെന്ന് ഡോ. സി വി ആനന്ദബോസ്; വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഗോവ , പശ്ചിമബംഗാൾ ഗവർണർമാർ

ഗോവ, കൊൽക്കത്ത : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഗോവ , പശ്ചിമബംഗാൾ ഗവർണർമാർ . വി എസിന്റെ നിര്യാണത്തോടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ അധ്യായങ്ങളിലൊന്ന് അവസാനിക്കുകയാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും സാധാരണ മനുഷ്യർക്കും മണ്ണിനും വേണ്ടിയുള്ള അതിജീവനപോരാട്ടങ്ങളിൽ എന്നും ജനപക്ഷത്തു ഉറച്ചുനിന്നുപ്രവർത്തിച്ച നേതാവായിരുന്നു വി എസെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസും അനുസ്മരിച്ചു.

“താൻ വിശ്വസിക്കുന്ന തത്വശാസ്ത്രത്തിൽ അത് നടപ്പിൽ വരുത്താനുള്ള ദുഷ്കരമായ ശ്രമത്തിനിടയിൽ ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഏടുകൾ നിഷ്കാമ കർമ്മയോഗിയെ പോലെ നെഞ്ചിലേറ്റി നടന്ന ചരിത്രമാണ് അച്യുതാനന്ദനുള്ളത് . അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തെ നിരോധിക്കുകയും കരിനിയമങ്ങൾ ഉപയോഗപ്പെടുത്തി കൽതുറങ്കിലടക്കുകയും ഒക്കെ ചെയ്ത കാലഘട്ടത്തിൽ നിർഭയയമായി വെല്ലുവിളികൾ നേരിട്ട ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. അങ്ങോട്ടു കൊടുക്കുന്നവരുടെ രാഷ്ട്രീയവും ഇങ്ങോട്ടു കണക്ക് പറഞ്ഞ് എടുക്കുന്നവരുടെ രാഷ്ട്രീയവും തമ്മിലുള്ള ശീത സമരത്തിൽ അച്യുതാനന്ദൻ ആദ്യം പറഞ്ഞവരുടെ പക്ഷത്തായിരുന്നു. എപ്പോഴും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ആദർശങ്ങളെ എതിർക്കുന്ന ഒരാളാണ് ഞാനെങ്കിലും അദ്ദേഹത്തിൻ്റെ ത്യാഗനിർഭരമായ ജീവിതത്തിനും സമർപ്പണത്തിനും മുന്നിൽ നമ്രശിരസ്ക്കനാവാൻ ഞാൻ എന്നും തയ്യാറായിരുന്നു .അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയുംചെയ്യുന്നു”- ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു

“സാധാരണ മനുഷ്യർക്കും മണ്ണിനും വേണ്ടിയുള്ള അതിജീവനപോരാട്ടങ്ങളിൽ എന്നും ജനപക്ഷത്തു ഉറച്ചുനിന്നുപ്രവർത്തിച്ച വിഎസ് യുവജനങ്ങളിൽ ജനാധിപത്യപ്രക്രിയയിലുള്ള പ്രത്യാശ വർധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു”-അനുശോചനസന്ദേശത്തിൽ ആനന്ദ ബോസ് അനുസ്മരിച്ചു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

11 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

12 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

13 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

15 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

15 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

15 hours ago