India

‘ആനന്ദബോസ് കൃതികൾ വാക്കുകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന സർഗ്ഗാത്മക മായാജാലം’ പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് വിവിധ ഭാഷകളിൽ എഴുതിയ എട്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്‌ത്‌ ഗോവ ഗവർണർപി എസ് ശ്രീധരൻ പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും

ഗോവ: പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് വിവിധ ഭാഷകളിൽ എഴുതിയ എട്ട് പുസ്തകങ്ങൾ ഗോവ ഗവർണർപി എസ് ശ്രീധരൻ പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേർന്ന് പ്രകാശനം ചെയ്തു. ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു പ്രകാശനം. കാഴ്ചകൾ ഉൾക്കാഴ്ചകൾ (മലയാളം), ചെക്കോവ് ആൻഡ് ഹിസ് ബോയ്സ് (ഇംഗ്ലീഷ്, ഹിന്ദി) വാക് ദി ടാക്ക് വിത്ത് മിത്ത് ആൻഡ് സയൻസ് (ഇംഗ്ലീഷ്), ഭക്തി ജുക്തിർ ജുഗൽബന്ദി (ബംഗാളി), സൈലെൻസ് സൗണ്ടസ് ഗുഡ് (ഇംഗ്ലീഷ്), മൗനോതർ വാണി (ബംഗാളി), മൂൽ സേ ഫൂൽ ടാക്ക് (ഹിന്ദി) എന്നീ പുസ്തകങ്ങളാണ്‌ പ്രകാശനം ചെയ്‌തത്.

വാക്കുകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന സർഗ്ഗാത്മക മായാജാലമാണ് സിവി ആനന്ദബോസിന്റെ സാഹിത്യസൃഷ്ടികളെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും സർഗ്ഗവൈഭവം കൂട്ടിയിണക്കുന്ന അത്യപൂർവ മലയാള കൃതിയാണ് ചെക്കോവും ചെക്കന്മാരും എന്ന ചെറുകഥാസമാഹാരം. ഇംഗ്ലീഷ്, ഹിന്ദി ബംഗാളി ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് ആ കഥകൾ വിവർത്തനം ചെയ്യപ്പെട്ടത് അതിനു കിട്ടിയ സാർവത്രിക അംഗീകാരത്തിനുദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുരാണം, ശാസ്ത്രം, ഭൗതികവാദം, ആത്മീയത തുടങ്ങി പ്രത്യക്ഷത്തിൽ സമാനതകളില്ലാത്ത, വിപരീതങ്ങളുടെ സർഗാത്മകമായ അനുരഞ്ജനമാണ് ആനന്ദബോസ് കൃതികളുടെ മുഖ്യ സവിശേഷത – ഗവർണർ ശ്രീധരൻപിള്ള പറഞ്ഞു.

വായനക്കാരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്യുന്ന ഒരു സവിശേഷ വായനാനുഭവമാണ് ആനന്ദബോസിന്റെ പുസ്തകങ്ങൾ നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗോവ ഗവർണറും മുഖ്യമന്ത്രിയും ഡോ. ആനന്ദബോസിനെ ആദരിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

2 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

3 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

3 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

4 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

6 hours ago