Kerala

വയനാട് ദുരിതാശ്വാസ സഹായത്തിൽ സംസ്ഥാന സർക്കാർ പ്രചാരണം പച്ചക്കള്ളം; മെമ്മോറാണ്ടം നൽകിയത് നവംബർ 16 ന് മാത്രമെന്ന് കേന്ദ്രസർക്കാരിൻറെ സത്യവാങ്മൂലം; ഹർത്താൽ നടത്തിയ എൽ ഡി എഫിനെയും യു ഡി എഫിനെയും നിർത്തി പൊരിച്ച് ഹൈക്കോടതി

എറണാകുളം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിന് വേണ്ടിയുള്ള 2219 കോടിയുടെ മെമ്മോറാണ്ടം സമർപ്പിച്ചത് ഈ മാസം 16 ന് മാത്രമാണെന്നും ബന്ധപ്പെട്ട സമിതി അത് പരിശോധിച്ചുവരികയാണെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ പ്രചാരണം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരങ്ങളുള്ളത്. മെമ്മോറാണ്ടം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം സഹായ ധനം അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രി വാക്കു പാലിച്ചില്ലെന്നും അദ്ദേഹം വയനാട് എത്തിയത് ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നു എന്നും ഇടത് വലത് മുന്നണികൾ വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ മാസം 17 ന് നൽകിയത് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ചെലവുകളുടെ കണക്കിനെയാണ് അധിക സഹായത്തിനുള്ള മെമ്മോറാണ്ടമായി തെറ്റിദ്ധരിപ്പിച്ച് വ്യാപകമായി പ്രചാരണം നടത്തിയത്.

ദുരന്ത പുനരധിവാസത്തിന് വേണ്ടിയുള്ള സഹായാഭ്യർത്ഥന നൽകിയിട്ടില്ലെന്ന കാര്യം സംസ്ഥാന സർക്കാർ മറച്ചുവച്ചു. ഇതാണ് ഇപ്പോൾ കേന്ദ്ര സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നത്. സംസ്ഥാനത്തിന് ദുരന്ത നിവാരണ നിധിയിലേക്ക് അനുവദിച്ച പണത്തിന് പുറമെ 153 കോടി അധികമായി അനുവദിച്ചു. ദുരന്ത ഭൂമിയിൽ ഭക്ഷണവും മറ്റും എയർ ഡ്രോപ്പ് ചെയ്യാൻ ചെലവായ തുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ തുകയും അധികമായി അനുവദിച്ചു. നവംബർ 16 ന് ലഭിച്ച മെമ്മോറാണ്ടം പ്രകാരമുള്ള തുക അനുവദിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും കേന്ദ്ര സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്ര സത്യവാങ്മൂലം കേട്ട ഹൈക്കോടതി ഇടത് വലത് മുന്നണികളെ നിശിതമായി വിമർശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇരു മുന്നണികളും വയനാട്ടിൽ ഹർത്താൽ നടത്തിയതിനെ ആയിരുന്നു കോടതി വിമർശിച്ചത്. ദുരന്ത ബാധിതരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഹർത്താലെന്നും കോടതി പറഞ്ഞു.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

10 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

18 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

19 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago