Thursday, December 18, 2025

നാടിന് നഷ്ടമായത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ മികച്ച കാവൽക്കാരനെ.. തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

രാജ് ഭവൻ (ഗോവ ) : കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനായ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ മികച്ച കാവൽക്കാരനെയാണ് നാടിന് നഷ്ടമായിട്ടുള്ളതെന്ന് ഗവർണർ സ്മരിച്ചു.

“കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖമെന്ന് ഞാനുൾപ്പെടെ എല്ലാവരും കരുതുന്ന ഒരു മഹാത്മാവാണ് അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനം കണക്കുപറഞ്ഞ് ഇങ്ങോട്ടു വാങ്ങുന്നവരുടേതാവരുതെന്നും മറിച്ച് അങ്ങോട്ടു കൊടുക്കുന്ന സംസ്കാരമുള്ളവരുടേതും സമാജത്തിനായി സ്വയം സമർപ്പിക്കുന്നവരുടേതുമാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന നേതാവായിരുന്നു അദ്ദേഹം. തെന്നല ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷത്തിൽ പങ്കെടുത്തതിൽ ഇന്നും അഭിമാനം കൊള്ളുന്ന വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.”- പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

Related Articles

Latest Articles