SONALI PHOGAT
ഗോവ: ബിജെപി നേതാവ് സോണാലി ഫൊഗാട്ടിന്റെ മരണത്തിൽ കൊലപാതകത്തിന് കേസ്സെടുത്ത് ഗോവ പോലീസ്. മൃതദേഹത്തിൽ ഒന്നിലധികം മൂർച്ചയേറിയ മുറിവുകളുണ്ടെന്ന പോസ്‌റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ പോലീസ് തിരയുന്നു. 42 വയസ്സുകാരിയായ ബിജെപി നേതാവിന്റെ മരണം ഹൃദയാഘാതമെന്നായിരുന്നു ആദ്യഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നത്.
സോണാലിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ബലാത്സംഗം അടക്കമുള്ളവ സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യം ഗോവ പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ റിങ്കു ഉന്നയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സോണാലിയുടെ പി.എ സുധീര്‍ സാങ്‌വാന്‍, അയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ എന്നിവര്‍ക്കെതിരെയാണ് സോണാലിയുടെ സഹോദരന്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. രാഷ്ട്രീയ ഗൂഢാലോചനയടക്കം മരണത്തിന് പിന്നിലുണ്ടാകാം എന്നാണ് ആരോപണം. സാങ്‌വാനും സുഖ്‌വിന്ദറും ചേര്‍ന്ന് കുറേനാളായി സോണാലിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ ആരോപിക്കുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി അവര്‍ ചില വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷമാണ് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് എന്നും പരാതിയില്‍ പറയുന്നുവെന്ന് സീ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. സുധീര്‍ സാങ്‌വാന്‍ സോണാലിയെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. ഇതിനിടയിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…