India

ബിജെപി നേതാവ് സോണാലി ഫൊഗാട്ടിന്റെ മരണം കൊലപാതകം തന്നെ; മൃതദേഹത്തിൽ ഒന്നിലധികം മൂർച്ചയേറിയ മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കൊലപാതകത്തിന് കേസ്സെടുത്ത് ഗോവ പോലീസ്; കൂടെയുണ്ടായിരുന്നവരെ തിരയുന്നു

ഗോവ: ബിജെപി നേതാവ് സോണാലി ഫൊഗാട്ടിന്റെ മരണത്തിൽ കൊലപാതകത്തിന് കേസ്സെടുത്ത് ഗോവ പോലീസ്. മൃതദേഹത്തിൽ ഒന്നിലധികം മൂർച്ചയേറിയ മുറിവുകളുണ്ടെന്ന പോസ്‌റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ പോലീസ് തിരയുന്നു. 42 വയസ്സുകാരിയായ ബിജെപി നേതാവിന്റെ മരണം ഹൃദയാഘാതമെന്നായിരുന്നു ആദ്യഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നത്.

സോണാലിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ബലാത്സംഗം അടക്കമുള്ളവ സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യം ഗോവ പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ റിങ്കു ഉന്നയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സോണാലിയുടെ പി.എ സുധീര്‍ സാങ്‌വാന്‍, അയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ എന്നിവര്‍ക്കെതിരെയാണ് സോണാലിയുടെ സഹോദരന്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. രാഷ്ട്രീയ ഗൂഢാലോചനയടക്കം മരണത്തിന് പിന്നിലുണ്ടാകാം എന്നാണ് ആരോപണം. സാങ്‌വാനും സുഖ്‌വിന്ദറും ചേര്‍ന്ന് കുറേനാളായി സോണാലിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ സഹോദരന്‍ ആരോപിക്കുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി അവര്‍ ചില വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷമാണ് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് എന്നും പരാതിയില്‍ പറയുന്നുവെന്ന് സീ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. സുധീര്‍ സാങ്‌വാന്‍ സോണാലിയെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. ഇതിനിടയിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

8 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

8 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

9 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

17 hours ago