തിബോ കോർട്ടോ
ബ്രസ്സൽസ് : ലോകകപ്പ് സാധ്യത പ്രവചിക്കപ്പെട്ടിരുന്നിട്ടും ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്തായ പ്രകടനത്തിനു പിന്നാലെ ബൽജിയം ടീമിൽ ക്യാപ്റ്റൻ സ്ഥാനത്തിനു വേണ്ടിയുള്ള അടിയും പടല പിണക്കവും. ഓസ്ട്രിയയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ തന്നെ നായകനാകാത്തതിൽ പ്രതിഷേധിച്ച് ടീമിന്റെ സ്റ്റാർ ഗോൾകീപ്പർ തിബോ കോർട്ടോ എസ്റ്റോണിയയ്ക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തിനായി ടീമിനൊപ്പം ചേർന്നില്ല.
സൂപ്പർ താരം കെവിൻ ഡിബ്രൂയ്നെ കളിക്കാത്തതിനാൽ മുന്നേറ്റ നിര താരം റൊമേലു ലുക്കാകുവിനാണ് കോച്ച് ഡൊമെനിക്കോ ടെഡെസ്കോ ഓസ്ട്രിയയ്ക്കെതിരെ ക്യാപ്റ്റന്റെ ആംബാൻഡ് നൽകിയത്. ഇത് കോർട്ടോയെ അസ്വസ്ഥനാക്കിയെന്നാണ് സൂചന. ബൽജിയം ജഴ്സിയിൽ കോർട്ടോയുടെ 100–ാം മത്സരമായിരുന്നു ഇത് . ഈ കളിയിൽ അപ്രതീക്ഷിത സമനില വഴങ്ങിയതിനു പിന്നാലെ കോർട്ടോ ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളെ ശകാരിച്ചതായും വാർത്തകളുണ്ടായിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…