ലിങ്കണ്‍ എന്ന പേര് അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. പക്ഷെ കക്ഷി ഒരു ആടാണെന്ന് മാത്രം. ഫെയര്‍ ഹാവനിലെ വെര്‍മന്റ് ടൗണിലെ മേയറായാണ് ലിങ്കണ്‍ വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കണ്‍ വിജയം കരസ്ഥമാക്കിയത്.
മിടുക്കരായ പൂച്ചകളേയും നായകളേയും ക്രിസ്റ്റല്‍ എന്ന പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കണ്‍ മേയറായത്. ലിങ്കണ്‍ ചൊവ്വാഴ്ച സ്ഥാനമേല്‍ക്കുമെന്നാണ് വാര്‍ത്ത. പതിനാറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ സമ്മിയെന്ന നായയെ മൂന്ന് വോട്ടുകള്‍ക്കാണ് ലിങ്കണ്‍ തോല്‍പിച്ചത്. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ മൊത്തത്തില്‍ നേടിയത് 30 വോട്ടുകളാണ്.
മേയര്‍ സ്ഥാനത്തിരിക്കുന്ന കാലയളവില്‍ ലിങ്കണ്‍ പ്രാദേശിക പൊതുപരിപാടികളില്‍ പങ്കെടുക്കും. ഫെയര്‍ ഹാവന് നിലവില്‍ മേയറില്ല. ഈ ചെറിയ പട്ടണത്തിന് ഒരു മാനേജറാണുള്ളത്. ജോസഫ് ഗുണ്ടൂരാണ് ഇപ്പോള്‍ ഇവിടത്തെ മേയര്‍. ഇത്തരത്തില്‍ രസകരമായ മത്സരങ്ങളും പൊതുപരിപാടികളും ജോസഫ് ഗുണ്ടൂര്‍ സംഘടിപ്പിക്കാറുണ്ട്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…