ഗോഡ്ഫാദർ സിനിമയുടെ ടൈറ്റിൽ രംഗം
മലയാള ചലചിത്രവ്യവസായത്തെ അടിമുടി മാറ്റിമറിച്ച വിസ്മയ സിനിമ പുറത്തിറയിട്ട്ഇന്ന് മുപ്പത്തി രണ്ട് വർഷം തികയുന്നു. അതെ, ഗോഡ് ഫാദർ, എന്ന അത്ഭുതം. ഇന്നും ഒരു മലയാള സിനിമയ്ക്കും തകർക്കാൻ കഴിയാത്ത ബ്ലോക് ബസ്റ്റർ സിനിമ. അഞ്ഞൂറാനും അച്ചാമ്മയും ആനപ്പാറകുടുംബവും 44 എം.എം സ്ക്രീനിൽ 1991നവംബർ15 നാണ് തെളിഞ്ഞത്. കേറിവാടാമക്കളെ എന്ന വിശ്വിഖ്യാതമായ ടയലോഗ് ഇന്നും മലയാളികൾക്ക് മറക്കാനാകില്ല. എണ്ണം പറഞ്ഞ മലയാളസിനിമകളിൽ ഇന്നും മുന്നിട്ട് നിൽക്കുന്നത് ഗോഡ്ഫാദർ എന്ന സിനിമ തന്നെ.
സ്വർഗ്ഗചിത്ര അപ്പച്ചൻ്റെ നിർമ്മാണത്തിൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി സിനിമ ഇന്നും തകർക്കാനാകാത്ത റെക്കോഡായി നിലകൊള്ളുന്നു. 404ദിവസമാണ് സിനിമ തീയറ്ററുകളെ ഇളക്കിമറിച്ച് ഓടിയത്. 32വർഷങ്ങൾക്കിപ്പുറവും ഇപ്പോഴും സ്വകാര്യ ചാനലുകളിലലെ ടി.ആർ.പി റേറ്റിങ്ങിൽ ഗോഡ് ഫാദർ സിനിമ താഴേക്ക് പോയിട്ടില്ല. അഞ്ഞൂറാനും അച്ചാമ്മയുടേയും കുടുംബത്തിലെ പലരും അഭ്രപാളിയിലേക്ക് മറഞ്ഞെക്കിലും കഥാപാത്രങ്ങളിലൂടെ ജനഹ്യദയങ്ങളിൽ ഇപ്പോഴും അവർ നിലകൊള്ളുന്നു.
നാടാകാചാര്യൻ എൻ.എൻ. പിള്ളയാണ് അഞ്ഞൂറാനെ അവതരിപ്പിച്ച് അനശ്വരമാക്കിയത്. അഞ്ഞൂറാനും ആനപ്പാറ കുടുംബവും തമ്മിലെ ശത്രുതയാണ് കഥാതന്തു. രാമഭദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷിന് അക്കാലത്തെ സൂപ്പർ സ്റ്റാർ പരിവേഷം നൽകിയ സിനിമ. പ്രണയവും വിരഹവും നർമ്മവും പകയും കുടുംബ ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലുമെല്ലാം ചേരുംപടി ചേർത്തപ്പോൾ സ്ക്രീനിൽ നിറഞ്ഞത് ഒരു പുതിയ സിനിമാ കാവ്യം.
സിദ്ദിഖ്-ലാലിലെ സിദ്ദിഖ് മൺമറഞ്ഞിട്ട് അധികനാളായില്ല. അഞ്ഞൂറാനെ അവതരിപ്പിച്ച എൻ.എൻ.പിള്ള, ആനപ്പാറയിലെ അച്ചാമയെ അവതരിപ്പിച്ച ഫിലോമിന, ബലരാമനായ തിലകൻ, അഞ്ഞൂറാനെ ഭയന്ന് ഭാര്യയും മക്കളുമായി ഒളിച്ച് കഴിഞ്ഞിരുന്ന സ്വാമിനാഥനെ അവതരിപ്പിച്ച ഇന്നസെൻ്റ്റ, ഭാര്യ കെ.പി.എ.സി ലളിത, പരവൂർ ഭരതൻ, കുണ്ടറജോണി, ശക്കരാടി തുടങ്ങിയവർ മൺമറഞ്ഞെക്കിലും ഇന്നും അവർ പകർന്നാടിയ വേഷങ്ങൾ മലയാള സിനിമയെയാണ് അടുത്ത ഘട്ടത്തിലേക്ക് ചുവടുവെപ്പിച്ചത്. പിൽക്കാലലത്ത് ഗോഡ് ഫാദർ സിനിമ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടെക്കിലും മലയാള ഗോഡ്ഫാദർ സമ്മാനിച്ച വിജയവും അലയൊലികളും റീമേക്കുകൾക്ക് നൽകാനായില്ല. റിവ്യൂവ് ബോംബിംങ്ങും നെഗറ്റവ് പബ്ളിസിറ്റികളും സിനിമയുടെ ഗതിനിർണ്ണയിക്കുന്ന ഈ കാലത്ത് സ്വാഭാവിക അഭിനയത്തിൻ്റെ പകർന്നാട്ടം കൊണ്ടുമാത്രം വിജയിച്ച ഗോഡ്ഫാദർ എന്ന സിനിമ എന്നും വേറിട്ടതാണ്.
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…
ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…