Monday, April 29, 2024
spot_img

വെള്ളിവെളിച്ചത്തെ മാറ്റി എഴുതിയ അഞ്ഞൂറാനും അച്ചാമമ്മയുംഗോഡ് ഫാദർ -@`32 വയസ്

  മലയാള ചലചിത്രവ്യവസായത്തെ  അടിമുടി മാറ്റിമറിച്ച വിസ്മയ സിനിമ പുറത്തിറയിട്ട്ഇന്ന് മുപ്പത്തി രണ്ട് വർഷം തികയുന്നു. അതെ, ഗോ‍‍ഡ് ഫാദർ, എന്ന അത്ഭുതം. ഇന്നും ഒരു മലയാള സിനിമയ്ക്കും തകർക്കാൻ കഴിയാത്ത ബ്ലോക് ബസ്റ്റർ സിനിമ. അഞ്ഞൂറാനും അച്ചാമ്മയും ആനപ്പാറകുടുംബവും 44 എം.എം സ്ക്രീനിൽ 1991നവംബർ15 നാണ് തെളിഞ്ഞത്. കേറിവാടാമക്കളെ എന്ന വിശ്വിഖ്യാതമായ ടയലോഗ് ഇന്നും മലയാളികൾക്ക് മറക്കാനാകില്ല. എണ്ണം പറഞ്ഞ മലയാളസിനിമകളിൽ ഇന്നും മുന്നിട്ട് നിൽക്കുന്നത് ഗോഡ്ഫാദർ എന്ന സിനിമ തന്നെ. 
സ്വർഗ്ഗചിത്ര അപ്പച്ചൻ്റെ നിർമ്മാണത്തിൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആക്ഷൻ കോമ‍‍ഡി സിനിമ ഇന്നും തകർക്കാനാകാത്ത റെക്കോഡായി നിലകൊള്ളുന്നു. 404ദിവസമാണ് സിനിമ തീയറ്ററുകളെ ഇളക്കിമറിച്ച് ഓടിയത്. 32വർഷങ്ങൾക്കിപ്പുറവും ഇപ്പോഴും സ്വകാര്യ ചാനലുകളിലലെ ടി.ആർ.പി റേറ്റിങ്ങിൽ ഗോഡ് ഫാദർ സിനിമ താഴേക്ക് പോയിട്ടില്ല. അഞ്ഞൂറാനും അച്ചാമ്മയുടേയും കുടുംബത്തിലെ പലരും അഭ്രപാളിയിലേക്ക് മറഞ്ഞെക്കിലും കഥാപാത്രങ്ങളിലൂടെ ജനഹ്യദയങ്ങളിൽ ഇപ്പോഴും അവർ  നിലകൊള്ളുന്നു. 
 നാടാകാചാര്യൻ എൻ.എൻ. പിള്ളയാണ് അഞ്ഞൂറാനെ അവതരിപ്പിച്ച് അനശ്വരമാക്കിയത്. അഞ്ഞൂറാനും ആനപ്പാറ കുടുംബവും തമ്മിലെ ശത്രുതയാണ് കഥാതന്തു. രാമഭദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷിന് അക്കാലത്തെ സൂപ്പർ സ്റ്റാർ പരിവേഷം നൽകിയ സിനിമ. പ്രണയവും വിരഹവും  നർമ്മവും പകയും കുടുംബ ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലുമെല്ലാം ചേരുംപടി ചേർത്തപ്പോൾ സ്ക്രീനിൽ നിറഞ്ഞത് ഒരു പുതിയ സിനിമാ കാവ്യം. 
 സിദ്ദിഖ്-ലാലിലെ സിദ്ദിഖ് മൺമറഞ്ഞിട്ട് അധികനാളായില്ല. അഞ്ഞൂറാനെ അവതരിപ്പിച്ച എൻ.എൻ.പിള്ള, ആനപ്പാറയിലെ അച്ചാമയെ അവതരിപ്പിച്ച ഫിലോമിന, ബലരാമനായ തിലകൻ, അഞ്ഞൂറാനെ ഭയന്ന് ഭാര്യയും മക്കളുമായി ഒളിച്ച് കഴിഞ്ഞിരുന്ന സ്വാമിനാഥനെ അവതരിപ്പിച്ച ഇന്നസെൻ്റ്റ, ഭാര്യ കെ.പി.എ.സി ലളിത, പരവൂർ ഭരതൻ, കുണ്ടറജോണി, ശക്കരാടി തുടങ്ങിയവർ മൺമറഞ്ഞെക്കിലും ഇന്നും അവർ പകർന്നാടിയ വേഷങ്ങൾ മലയാള സിനിമയെയാണ് അടുത്ത ഘട്ടത്തിലേക്ക് ചുവടുവെപ്പിച്ചത്. 

പിൽക്കാലലത്ത് ഗോഡ് ഫാദർ സിനിമ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടെക്കിലും മലയാള ഗോഡ്ഫാദർ സമ്മാനിച്ച വിജയവും അലയൊലികളും റീമേക്കുകൾക്ക് നൽകാനായില്ല. റിവ്യൂവ് ബോംബിംങ്ങും നെഗറ്റവ് പബ്ളിസിറ്റികളും സിനിമയുടെ ഗതിനിർണ്ണയിക്കുന്ന ഈ കാലത്ത് സ്വാഭാവിക അഭിനയത്തിൻ്റെ പകർന്നാട്ടം കൊണ്ടുമാത്രം വിജയിച്ച ഗോഡ്ഫാദർ എന്ന സിനിമ എന്നും വേറിട്ടതാണ്.

Related Articles

Latest Articles