നെടുമ്പാശ്ശേരി : വിമാനത്തിന്റെ ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. രഹസ്യവിവരത്തെ തുടർന്ന് ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട ആരെയെങ്കിലും ഉപയോഗിച്ചോ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ കസ്റ്റംസ് പരിശോധന ഒഴിവാക്കി ഈ സ്വര്‍ണം പുറത്ത് കടത്താനാകാം ലക്ഷ്യമിട്ടതെന്നാണ് സംശയം.
റാസല്‍ ഖൈമയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയിലെ പ്രഷര്‍ പമ്പിലാണ് 625 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ പിടിക്കൂടിയത്. സ്വര്‍ണം കൊണ്ടുവന്നത് ആരെന്ന് വ്യക്തമല്ലാത്തതിനാൽ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും നിരീക്ഷിക്കാനാണ് നീക്കം. വിമാനത്തിനുള്ളില്‍ ശുചീകരണ ചുമതല ഉണ്ടായിരുന്ന ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും.

