ചെന്നൈ: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടി വച്ച് കടത്താന്‍ ശ്രമിച്ച 1,128 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പിടികൂടിയ സ്വർണ്ണത്തിന് വിപണിയിൽ 60.58 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
കസ്റ്റംസ് പരിശോധനയ്‌ക്കിടയിലാണ് യാത്രക്കാരനെ പിടികൂടിയത്. ലഗേജ് പരിശോധന നടത്തുന്നതിനിടയിലാണ് യുവാവിൽ സംശയം തോന്നിയത്. പിന്നീട് സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചു. കാലിൽ ഇയാൾ ബാൻഡേജുകൾ ഇട്ടിട്ടുണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ബാൻഡേജ് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം പ്രത്യേക കവറിലാക്കി ബാൻഡേജിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. രണ്ടു ബാഗുകളിലായാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…