Gold Smuggling Representative images
കണ്ണൂർ: പർദ്ദയ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ചകടത്താൻ ശ്രമിച്ച യുവതി പിടിയിൽ(Gold Seized In Kannur Airport ). കണ്ണൂർ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിൽ നിന്നും പർദ്ദയ്ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ കതിരൂർ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.
പിടിയിലായ യുവതി സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി. അതേസമയം 40 ലക്ഷത്തിന്റെ സ്വർണമാണ് യുവതിയിൽ നിന്നും പിടികൂടിയത്. വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച യുവതിയെ രഹസ്യമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇവർ ദേഹത്ത് ഒളിപ്പിച്ച നിലയിലുള്ള സ്വർണം പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ സ്വണ്ണക്കടത്ത് ഒരു സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കസ്റ്റംസ്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…