Sunday, May 5, 2024
spot_img

ഭാരതത്തിന്റെ പെൺകരുത്തിന് മെഡൽ നേട്ടം; ഇന്ത്യൻ താരം സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണം

ദില്ലി: ഭാരതത്തിന്റെ കശ്മീരി താരം സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ. ഫെബ്രുവരി 22 മുതൽ 28 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിലാണ് ഈ മെഡൽ നേട്ടം.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർഷിക കലണ്ടർ ട്രെയിനിങ്ങിപ്പെട്ട മത്സരയിനത്തിൽ ആതിഥേയ താരത്തെയാണ് സാദിയ പരാജയപ്പെടുത്തിയത്.

രണ്ടു വട്ടം ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ താരമാണ് സാദിയ. ഈയടുത്ത് ജലന്ധറിലെ ലവ്‌ലി പ്രഫഷണൽ യൂനിവാഴ്‌സിറ്റിയിൽ നടന്ന 20ാമത് ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ സാദിയ സ്വർണം നേടിയിരുന്നു.

ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ ഇവരടങ്ങുന്ന ജമ്മു ആൻഡ് കശ്മീർ ടീം മൂന്നാമതെത്തിയിരുന്നു. ഇന്ത്യാ ടുഡേ കാമറാമാൻ താരിഖ് ലോണിന്റെ മകളാണ് സാദിയ താരിഖ്.

അതേസമയം റഷ്യയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സീനിയർ, ജൂനിയർ ടീമുകൾ പങ്കെടുക്കുന്നുണ്ട്. മെഡൽനേടിയ സാദിയയെ മുൻ കായിക മന്ത്രിയും ഏഥൻസ് ഒളിംപിക് മെഡൽ ജേതാവുമായ രാജ്യവർധൻ റാത്തോർ അഭിനന്ദനമറിയിച്ച് രംഗത്തുവന്നിരുന്നു.

Related Articles

Latest Articles