Tuesday, May 21, 2024
spot_img

വൻ പെണ്‍വാണിഭ സംഘം പിടിയിൽ; നടി ഉള്‍പ്പെടെ മൂന്നു യുവതികളെ രക്ഷപ്പെടുത്തി ക്രൈം ബ്രാഞ്ച്

ഗോവ: ഗോവയില്‍ വൻ പെണ്‍വാണിഭ സംഘം പിടിയിൽ. സംഘത്തിന്‍റെ പിടിയില്‍നിന്ന് ടെലിവിഷന്‍ നടി ഉള്‍പെടെയുള്ള മൂന്നുപേരെ രക്ഷപ്പെടുത്തി. പനജിക്ക് (Goa) സമീപമുള്ള സങ്കോള്‍ഡ ഗ്രാമത്തിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. ക്രൈംബ്രാഞ്ചിന്റെ രഹസ്യനീക്കത്തിൽ 26കാരനായ ഹാഫിസ് സയിദ് ബിലാലാണ് അറസ്റ്റിലായത്.

രക്ഷപ്പെടുത്തിയ സ്ത്രീകളിൽ ടിവി നടി ഉൾപ്പെടെയുള്ള രണ്ട് പേർ മുംബൈയ്ക്ക് സമീപമുള്ള വിരാർ സ്വദേശികളാണെന്നും മറ്റൊരാൾ, ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 30-37 വയസിന് ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ട മൂന്നുപേരും. പെണ്‍വാണിഭം സംബന്ധിച്ച്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. പെൺവാണിഭം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അന്വേഷണ സംഘം ഒരുക്കിയ രഹസ്യ നീക്കത്തിലാണ് സംഘം പിടിയിലായത്.

Related Articles

Latest Articles