കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട;ഇത്തവണ കടത്തിയത് ക്യാപ്സ്യൂൾ രൂപത്തിൽ

കരിപ്പൂരിൽ വീണ്ടും സ്വർണം പിടിച്ചു. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്  വിഭാഗം പിടികൂടി.  ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. വിപണിയിൽ ഇതിന്‌ ഏകദേശം 55 ലക്ഷം രൂപ വില വരും. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

admin

Recent Posts

ഞെട്ടിത്തരിച്ച് ശാസ്ത്രലോകം ! ക്യാമറയിൽ പതിഞ്ഞത് ചൊവ്വയിലെ അന്യഗ്രഹ ജീവിയോ ??

ഇഎസ്എ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റ് കാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അമ്പരപ്പിൽ ശാസ്ത്രലോകം ! അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ

21 mins ago

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

10 hours ago